Drugs | ലഹരിയിൽ നിന്ന് മുക്തി നേടാൻ 'വിമുക്തി'യുടെ സഹായം തേടാം; അറിയാം വിശദമായി
● 14 ജില്ലകളിലും ഡി അഡിക്ഷൻ സെൻ്ററുകൾ പ്രവർത്തിക്കുന്നു..
● 3 ജില്ലകളിൽ മേഖലാ കൗൺസിലിംഗ് സെൻ്ററുകൾ ഉണ്ട്
● ലഹരി ഉപയോഗം പൂർണമായി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.
തിരുവനന്തപുരം: (KasargodVartha) ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയാണ് 'വിമുക്തി'. ലഹരിയുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്നതാണ് വിമുക്തിയുടെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളിലും, യുവതലമുറയിലും, പൊതു ജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള വിവിധ കര്‍മ്മ പരിപാടികള്‍ വിമുക്തിയിലൂടെ എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കി വരുന്നു.
വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് വിമുക്തിയുടെ പ്രവർത്തനങ്ങൾ എക്‌സൈസ് വകുപ്പ് വിജയകരമായി നടപ്പിലാക്കുന്നത്. വിമുക്തിയുടെ കീഴിൽ സ്‌കൂൾ കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവ്വീസ് സ്‌കീമുകൾ, കുടുംബശ്രീ, റെസിഡൻസ് അസോസിയേഷനുകൾ, സംസ്ഥാന ലൈബ്രറി കൗൺസിൽ, ലഹരി വിമുക്ത ഓർഗനൈസേഷനുകൾ, വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മകൾ എന്നിവയിലൂടെ പ്രവർത്തനങ്ങളിലൂടെയാണ് വിമുക്തി മിഷൻ ലഹരിക്കെതിരെ പ്രവർത്തിക്കുന്നത്.
വിമുക്തിയുടെ ഭരണ സംവിധാനം
മുഖ്യമന്ത്രി ചെയർമാനും എക്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ഗവേണിംഗ് ബോഡിക്കാണ് അപെക്‌സ് ലെവൽ പ്രവർത്തനം. നികുതി വിഭാഗം അഢീഷണൽ ചീഫ് സെക്രട്ടറി കൺവീനറായും, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ധനകാര്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ട്രേഡ്, എസ് സി/എസ് ടി, മത്സ്യബന്ധന വകുപ്പ് എന്നിവയുടെ മന്ത്രിമാർ അംഗങ്ങളായും പ്രവർത്തിക്കുന്നു. ചീഫ് സെക്രട്ടറി, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്, കലാ, കായിക, സാംസ്‌കാരിക വിഭാഗങ്ങളിലെ പ്രമുഖരും ഗവേണിംഗ് ബോഡി അംഗങ്ങളാണ്.
വിമുക്തിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ, വാർഡ്, പഞ്ചായത്ത്, ലോക്കൽ സെൽഫ് ഗവെൺമെന്റ് തലങ്ങളിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. വിമുക്തിയുടെ കീഴിൽ 14 ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ മേഖലാ കൗൺസിലിംഗ് സെന്ററുകളും വിമുക്തിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
വിമുക്തി ഡി-അഡിക്ഷൻ സെന്ററുകൾ
ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് വിമുക്തി ഡി-അഡിക്ഷൻ സെന്ററുകൾ സഹായം നൽകുന്നു. ഓരോ ജില്ലയിലെയും ഡി-അഡിക്ഷൻ സെന്ററുകളുടെ വിവരങ്ങൾ താഴെ നൽകുന്നു:
1. തിരുവനന്തപുരം: ജനറൽ ആശുപത്രി, നെയ്യാറ്റിൻകര, 0471 - 2222235, 94000 69409
2. കൊല്ലം: രാമറാവൂ മെമ്മോറിയൽ ആശുപത്രി, നെടുങ്ങോലം, 0474 - 2512324, 94000 69441
3. പത്തനംതിട്ട: താലൂക്ക് ആശുപത്രി, റാന്നി, 04735 - 229589, 94000 69468
4. ആലപ്പുഴ: ജില്ലാ ആശുപത്രി, ചെങ്ങന്നൂർ, 0479 - 2452267, 94000 69488
5. കോട്ടയം: ടൗൺ ഗവൺമെന്റ് ആശുപത്രി, പാല, 0482 - 2215154, 94000 69511
6. ഇടുക്കി: ജില്ലാ ആശുപത്രി, ചെറുതോണി, 0486 - 2232474, 94000 69532
7. എറണാകുളം: താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ, 0485 - 2832360, 94000 69564
8. തൃശ്ശൂർ: താലൂക്ക് ആശുപത്രി, ചാലക്കുടി, 0480 - 2701823, 94000 69589
9. പാലക്കാട്: ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ, 04924 - 254392, 94000 69588
10. മലപ്പുറം: ഗവൺമെന്റ് ആശുപത്രി, നിലമ്പൂർ, 04931 - 220351, 94000 69646
11. കോഴിക്കോട്: ഗവൺമെന്റ് ബീച്ച് ആശുപത്രി, കോഴിക്കോട്, 0495 - 2365367, 94000 69675
12. വയനാട്: ജനറൽ ആശുപത്രി, കൈനാട്ടി, കല്പറ്റ, 04936 - 206768, 94000 69663
13. കണ്ണൂർ: താലൂക്ക് ആശുപത്രി, പയ്യന്നൂർ, 04985 - 205716, 94000 69695
14. കാസർകോട്: താലൂക്ക് ആശുപത്രി, നീലേശ്വരം, 0467 - 2282933, 94000 69723
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Vimukthi is a Kerala government initiative to eradicate drug use. It conducts awareness programs and operates de-addiction centers across the state.
#Vimukthi, #Drugs, #Kerala, #Awareness, #DeAddiction, #Government