city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Health | വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അവശത; ആലുവ യുസി കോളേജിന്റെ ഹോസ്റ്റലുകള്‍ അടച്ചു

Photo Credit: Facebook/Union Christian College Aluva

● 25ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു.
● ആരോഗ്യ വിഭാഗം നിര്‍ദേശിച്ചതോടെയാണ് ഹോസ്റ്റല്‍ അടക്കുന്നത്. 
● കിണറില്‍ ക്ലോറിനൈസേഷന്‍ നടത്താന്‍ നിര്‍ദേശം.
● ഭക്ഷ്യവിഷബാധയാണോ കാരണമെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കും.

ആലുവ: (KasargodVartha) യുസി കോളേജിലെ നാല് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ ഛര്‍ദ്ദിയും അതിസാരവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹോസ്റ്റലുകള്‍ താല്‍ക്കാലികമായി അടക്കാന്‍ തീരുമാനം. ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകളും താത്കാലികമായി അടക്കും. കുടിവെള്ളത്തിലെ പ്രശ്‌നമാണോ ഭക്ഷ്യവിഷബാധയാണോ കാരണമെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഹോസ്റ്റലിലെ 25ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അവശത നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണിത്. കിണറില്‍ നിന്നാണ് ഹോസ്റ്റലില്‍ കുടിവെള്ളം ലഭ്യമാകുന്നത്. ഇത് ക്ലോറിനൈസേഷന്‍ നടത്തിയ ശേഷം ഹോസ്റ്റല്‍ തുറന്നാല്‍ മതിയെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചതോടെയാണ് ഹോസ്റ്റല്‍ അടക്കുന്നത്. 

അതേസമയം, ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. 200 ഓളം കുട്ടികളാണ് ഹോസ്റ്റലില്‍നിന്ന് പഠിക്കുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

UC College hostels in Aluva have been temporarily closed following reports of vomiting and diarrhea among students. Health officials are investigating the cause, suspecting either contaminated drinking water or food poisoning. Approximately 25 students have reported illnesses, and the health department has advised chlorination of the well water.

#KeralaHealth, #UCEducation, #StudentIllness, #Aluva, #HostelClosure, #FoodPoisoning

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub