സ്തനാര്‍ബുദം ബാധിച്ച വീട്ടമ്മയ്ക്ക് മുളിയാര്‍ കൂട്ടായ്മ ധനസഹായം നല്‍കി
Aug 24, 2016, 10:30 IST
ബോവിക്കാനം: (www.kasargodvartha.com 24/08/2016) സ്തനാര്‍ബുദം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മുളിയാര്‍ നരിക്കോളിലെ പത്മിനി അമ്മയുടെ ചികിത്സാര്‍ത്ഥം മുളിയാര്‍ കൂട്ടായ്മ യു എ ഇ പ്രവര്‍ത്തകര്‍ സമാഹരിച്ച സഹായനിധി കൈമാറി. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി സഹായനിധി കൈമാറി.
മുളിയാര്‍ ക്ഷേത്ര ട്രസ്റ്റി സീതാരാമ ബെള്ളുള്ളായ, സാമൂഹ്യ പ്രവര്‍ത്തകന്‍ രാജന്‍ ചേടിക്കാല്‍ എന്നിവര്‍ സംസാരിച്ചു. മുളിയാര്‍ കൂട്ടായ്മയുടെ നാട്ടിലുള്ള പ്രവര്‍ത്തകര്‍, സഹകരിച്ചുവരുന്ന നാട്ടുകാര്‍, അയല്‍വാസികള്‍ മറ്റു പൊതുപ്രവര്‍ത്തകര്‍, കൂട്ടായ്മ കുടുംബാംഗങ്ങളും ഉള്‍പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ എം മാധവന്‍ സ്വാഗതവും കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ചന്ദ്രന്‍ ബി സി നന്ദിയും പറഞ്ഞു.
Keywords : Bovikanam, Family, Health, Treatment, UAE, Muliyar, Pathmini.