Drug Abuse | ലഹരിക്കെതിരെ ധാർമിക മുന്നേറ്റവും ബോധവത്കരണവും അനിവാര്യം: യഹ്യ തളങ്കര
● ലഹരി ഉപഭോഗം സമൂഹത്തെ വെല്ലുവിളിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ്.
● ലഹരിയുടെ പിടിയിൽ നിരവധി യുവാക്കൾ കുടുങ്ങുകയും കുടുംബങ്ങൾ തകർന്നുപോവുകയും ചെയ്യുന്നു.
● ലഹരിക്കെതിരെ ധാർമിക മുന്നേറ്റം നടത്തേണ്ടത് അനിവാര്യമാണ്.
● കുടുംബങ്ങൾ ലഹരിയുടെ ഭീഷണിയിൽ നിന്ന് യുവതയെ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയോടെ പ്രവർത്തിക്കണം.
● മക്കളുടെ ജീവിതശൈലിയിലേക്കും കൂട്ടുകെട്ടുകളിലേക്കും കൂടുതൽ ശ്രദ്ധ നൽകണം.
ദുബൈ: (KasargodVartha) ലഹരി ഉപഭോഗം ഇന്ന് സമൂഹത്തെ വെല്ലുവിളിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണെന്നും ഇതിൻ്റെ പിടിയിൽ നിരവധി യുവാക്കൾ കുടുങ്ങുകയും കുടുംബങ്ങൾ തകർന്നുപോകുകയും ചെയ്യുന്ന കാലഘട്ടത്തിൽ ലഹരിക്കെതിരെ ധാർമിക മുന്നേറ്റം നടത്തേണ്ടത് അനിവാര്യമാണെന്നും ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. യാത്രകൾ ഒരാളുടെ മനസ്സിനും ശരീരത്തിനും ആവേശവും ഉന്മേഷവും നൽകുന്ന ഒരു മനോഹരമായ അനുഭവമാണെന്നും ദിവസങ്ങളിലെ തിരക്കുകളും മാനസിക സമ്മർദ്ദങ്ങളും കുറക്കാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. വർത്തമാന കാലത്ത് പ്രായഭേദമന്യേ ലഹരിയുടെ ചതിക്കുഴിയിൽ വീഴുന്ന ഏറ്റവും വലിയ ഭീകരമായ അവസ്ഥ തുറന്ന് കാട്ടിക്കൊണ്ടും ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്കിനെ ബോധവത്കരിച്ച് കൊണ്ടും സംഘടിപ്പിച്ച സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയാണ് ലഹരി വിരുദ്ധ സന്ദേശ യാത്ര ശ്രദ്ധേയമായ പരിപാടി സംഘടിപ്പിച്ചത്. രണ്ടാം പെരുന്നാൾ ദിനത്തിൽ ഫാമിലികളെ അടക്കം പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു യാത്ര സംഘടിപ്പിച്ചത്. വെൽഫിറ്റ് മനാറിൽ ചേർന്ന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ ഹനീഫ സ്വാഗതം പറഞ്ഞു. പ്രമുഖ വിദ്യാഭ്യാസ ചിന്തകനും സാമൂഹിക പ്രവർത്തകനുമായ ഷംസു മാസ്റ്റർ മോഡറേറ്റർ ആയിരുന്നു. പ്രവാസികളായ പിതാക്കന്മാരും കുടുംബാംഗങ്ങളും ലഹരിയുടെ ഭീഷണിയിൽ നിന്ന് യുവതയെ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയോടെ പ്രവർത്തിക്കണം എന്നും അവരുടെ ജീവിതശൈലിയിലേക്കും കൂട്ടുകെട്ടുകളിലേക്കും കൂടുതൽ ശ്രദ്ധ നൽകണം എന്നും ഷംസു മാസ്റ്റർ അഭിപ്രായപ്പെട്ടു. വീട്, കുടുംബം, ബന്ധങ്ങൾ എന്നിവയുമായി സ്ഥിരമായ ബന്ധം നിലനിർത്തുകയും മക്കളുടെ മനോഭാവം മനസ്സിലാക്കുകയും അവർക്കൊപ്പം മനസ്സുതുറന്നുള്ള സംഭാഷണങ്ങൾ നടത്തുകയും വേണം.
കെ.എം.സി.സി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ധീൻ, റഫീഖ് പി.പി പടന്ന എന്നിവർ ലഹരി വിരുദ്ധ സന്ദേശം കൈമാറി. ജില്ലാ സെക്രട്ടറിമാരായ ആസിഫ് ഹൊസങ്കടി, അഷ്രഫ് ബായാർ എന്നിവർ സന്ദേശ യാത്രയുടെ ക്രമീകരണങ്ങൾ നടത്തി. യാത്രയിൽ ജില്ലാ ഭാരവാഹികളായ സലാം തട്ടാനിച്ചേരി, സി എച്ച് നൂറുദ്ദീൻ, മൊയ്‌ദീൻ ബാവ, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മൊഹ്‌സിൻ, പി ഡി നൂറുദ്ദീൻ, സുബൈർ കുബണൂർ, സിദ്ദിഖ് ചൗക്കി, ബഷീർ പാറപ്പള്ളി, സുഹറാബി യഹ്യ, ഷഹീന ഖലീൽ, റിയാന സലാം, ഫൗസിയ ഹനീഫ്, ഫാത്തിമ സലാം, സുഹ്‌റ മൊഇദീനബ്ബ, ഫാത്തിമ റഫീഖ്, ഷാജിത ഫൈസൽ, റൈസാന നൂറുദ്ദീൻ, സഫാന അഷ്‌റഫ്, റുബീന സുബൈർ, സമീന ആസിഫ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ സുഹറാബി യഹ്യ വിതരണം ചെയ്തു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ട്രഷറർ ഡോ ഇസ്മായിൽ നന്ദി പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Drug abuse poses a serious threat to society. Moral campaigns and awareness, especially involving families, are essential to combat this challenge.
#DrugAbuse #MoralCampaign #FamilyAwareness #SocialImpact #Dubai #KMCC