Allegation | പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സാപ്പിഴവില്ലെന്ന് മനുഷ്യാവകാശ കമീഷന്‍ റിപോര്‍ട്
● കാഞ്ഞങ്ങാട് സ്വദേശിനി സമര്‍പിച്ച പരാതിയിലാണ് നടപടി.
● ആയുര്‍വേദ ചികിത്സയെക്കുറിച്ച് അജ്ഞത.
● കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് നടക്കുന്നു.
കാസര്‍കോട്: (KasargodVartha) പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടുവേദനയുടെ ചികിത്സക്കിടയില്‍ ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണം ജില്ലാ മെഡികല്‍ ഓഫീസര്‍ നിഷേധിച്ചു. ചികിത്സയ്ക്കുശേഷം ശരീരം കൂടുതല്‍ ചരിയുകയും കഠിനമായ വേദന കാരണം മുടന്തി നടക്കുകയാണെന്നും ആരോപിച്ച് സമര്‍പിച്ച പരാതിയില്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഡിഎംഒയില്‍ നിന്നും ആവശ്യപ്പെട്ട റിപോര്‍ടിലാണ് ഇക്കാര്യമുള്ളത്. കാഞ്ഞങ്ങാട് സ്വദേശിനി സമര്‍പിച്ച പരാതിയിലാണ് നടപടി.
ചികിത്സക്കിടയില്‍ പരാതിക്കാരിയുടെ ശരീരതാപനില ഉയര്‍ന്നത് കാരണമാണ് ചികിത്സ തത്ക്കാലം അവസാനിപ്പിക്കേണ്ടി വന്നതെന്നും ആയുര്‍വേദ ചികിത്സയെക്കുറിച്ചുള്ള അജ്ഞതയാണ് ആരോപണത്തിന് അടിസ്ഥാനമെന്നും റിപോര്‍ടില്‍ പറയുന്നു. പരാതിയെക്കുറിച്ച് കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് നടന്നുവരികയാണെന്ന് പരാതിക്കാരി അറിയിച്ച സാഹചര്യത്തിലാണ് കേസ് തീര്‍പ്പാക്കിയത്.
#medicalnegligence #ayurvedictreatment #kerala #health #patientrights