Awareness Program | ബദിയടക്കയിൽ എച്ച്ഐവി/എയ്ഡ്‌സ് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു
Nov 27, 2024, 17:29 IST
Photo: Arranged
● കെഎൻപി പ്രോജക്ട് കൗൺസിലർ അബീന എച്ച്ഐവി/എയ്ഡ്സ് സംബന്ധിച്ച ക്ലാസ് എടുത്തു.
● സ്‌കൂൾ പ്രിൻസിപ്പൽ മധുസൂദനൻ ഭട്ടത്തിരി അധ്യക്ഷത വഹിച്ചു.
● ക്വിസ് മത്സരത്തിൽ വിജയികളെ ആദരിച്ചു.
ബദിയടുക്ക: (KasargodVartha) ഡിസംബർ 1, ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ബദിയടുക്ക പെരഡാല നവജീവൻ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് (National Service Scheme- NSS) വിദ്യാർത്ഥികൾക്കായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള കെഎൻപി കോംപോസിറ്റ് സുരക്ഷ പ്രോജക്ടിന്റെ നേതൃത്വത്തിൽ എച്ച്ഐവി/എയ്ഡ്‌സ് അവബോധ പരിപാടി സംഘടിപ്പിച്ചു.
കെഎൻപി പ്രോജക്ട് കൗൺസിലർ അബീന എച്ച്ഐവി/എയ്ഡ്സ് സംബന്ധിച്ച ക്ലാസ് എടുത്തു.
സ്‌കൂൾ പ്രിൻസിപ്പൽ മധുസൂദനൻ ഭട്ടത്തിരി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജീവ് പരിപാടിയിൽ സംസാരിച്ചു. ടിഐ പ്രോജക്ട്, കെഎസ്എസിഎസ് എന്നിവയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളുടെ ലക്ഷ്യം, പ്രവർത്തനം, ആവശ്യകത എന്നിവയെക്കുറിച്ച് കെഎൻപി പ്രോജക്ട് മാനേജർ ശൈജ വിശദ്ദീകരിച്ചു.
തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ എൻഎസ്എസ് വിദ്യാർത്ഥിയായ സി സന്മിത്ത് ഒന്നാം സ്ഥാനവും ശ്രീയ സുനിൽ രണ്ടാം സ്ഥാനവും അഞ്ജന പി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. കെഎൻപി സുരക്ഷ പ്രോജക്ട് എംഇഎ നവ്യ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. കോർഡിനേറ്റർ സവാദ് പറഞ്ഞു.
#HIVAwareness #NSS #Badiyadka #HealthEducation #QuizCompetition #AIDS