നിങ്ങള്‍ക്ക് രാത്രി അടിക്കടിയുള്ള മൂത്രശങ്കയുണ്ടോ? എന്നാല്‍ ഈ രോഗം ഉണ്ടാകാം
Apr 11, 2019, 13:28 IST
(www.kasargodvartha.com 11/04/2019) നിങ്ങള്‍ രാത്രി ഉറങ്ങാന്‍ കിടന്നാലും അടിക്കടിക്ക് മൂത്രശങ്ക മൂലം ഉണരുന്നുണ്ടോ? ഇത് ഈ രോഗമക്ഷണമാണ്. രാത്രി അടിക്കടി മൂത്രശങ്ക തോന്നുന്ന നൊക്ടൂറിയ (Nocturia) എന്ന ഈ അവസ്ഥയ്ക്ക് കാരണം ശരീരത്തിലെ ഉപ്പിന്റെ അംശം കൂടുന്നതും ഹൈപ്പര്‍ ടെന്‍ഷനുമാകാം എന്നാണ് ജപ്പാനില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉറങ്ങും മുന്‍പ് ധാരാളം വെള്ളം കുടിക്കുന്നതും സ്ലീപ് ഡിസോഡറുകളും മറ്റുമാണ് മിക്കപ്പോഴും നൊക്ടൂറിയ എന്ന അവസ്ഥയ്ക്ക് കാരണമായി പറയുന്നത്. എന്നാല്‍ ഹൈപ്പര്‍ ടെന്‍ഷനും ഇതില്‍ പങ്കുണ്ടെന്ന വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.
ആളുകള്‍ എട്ടുമണിക്കൂര്‍ അല്ലെങ്കില്‍ ഒരുരാത്രി മുഴുവന്‍ തുടര്‍ച്ചയായി ഉറങ്ങുമ്പോള്‍ നൊക്ടൂറിയ ഉള്ളവര്‍ക്ക് രണ്ടു മുതല്‍ ആറുവട്ടം വരെ ഉണരേണ്ടി വരുന്നു. പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളോ ബ്ലഡിലെ ട്യൂമറോ കൊണ്ടും ഇതുണ്ടാകാം. ഗര്‍ഭിണികള്‍, കരള്‍ രോഗികള്‍ എന്നിവര്‍ക്കും ഇങ്ങനെ തുടര്‍ച്ചയായി മൂത്രശങ്ക അനുഭവപ്പെടാം. പ്രായം കൂടുന്തോറും ആന്റിഡൈയൂററ്റിക് ഹോര്‍മോണ്‍ കുറയുന്നതും മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥയുണ്ടാക്കാം.
എന്നാല്‍ രക്തസമ്മര്‍ദം, ശരീരത്തിലെ ഉപ്പിന്റെ അംശം കൂടുന്നതും ഇതിന് കാരണമാകും എന്നതാണ് പുതിയ കണ്ടെത്തല്‍. സാധാരണ മറ്റുരാജ്യക്കാരെ അപേക്ഷിച്ച് ഉപ്പ് അമിതമായി കഴിക്കുന്നവരാണ് ജപ്പാന്‍കാര്‍. ജപ്പാനിലെ ഒരു സര്‍വകലാശാലയില്‍ ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഡോക്ടര്‍ സതോഷോ കോന്നോയുടെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Health, Water, Body, High Pressure, University study, Gents, Jeppan, Hyper tention,Frequent urination at night may be a sign of hypertension