city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food Poisoning | ഭക്ഷ്യ വിഷബാധ: ചികിത്സയിലായിരുന്ന 29 വിദ്യാർഥികൾ ആശുപത്രി വിട്ടു

Representational Image Generated by Meta AI

● ഹോളി ആഘോഷത്തിൽ ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്.
● മേഘാലയയിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു.

മാണ്ഡ്യ: (KasargodVartha) മലവള്ളി താലൂക്കിലെ ഗോകുല സ്കൂളിൽ ഹോളി ഉത്സവത്തിന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് മിംസിൽ (മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ചികിത്സയിലായിരുന്ന 29 വിദ്യാർഥികൾ ആശുപത്രി വിട്ടു. മേഘാലയയിൽ നിന്നുള്ള 22 പേരും മലവള്ളിയിൽ നിന്നുള്ള ഏഴ് പേരുമാണ് ഞായറാഴ്ച ഡിസ്ചാർജായത്.

ഈ മാസം 14-ന് ഹോളി ആഘോഷത്തിന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഗോകുല വിദ്യാലയത്തിലെ 120 ഓളം വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ചിരുന്നു. തുടർന്ന് അവരെ മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. എന്നാൽ മേഘാലയയിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ വ്യത്യസ്ത ദിവസങ്ങളിൽ ആശുപത്രിയിൽ മരിച്ചു. അസുഖം ബാധിച്ചവരിൽ ഭൂരിഭാഗം പേരെയും തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. കുമാര, ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി, ഡിഡിപിഐ ശിവരാമഗൗഡ എന്നിവർ വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് സന്നിഹിതരായിരുന്നു. സംഭവത്തെത്തുടർന്ന് ഗോകുല വിദ്യാലയം അടച്ചുപൂട്ടിയതിനാൽ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന മേഘാലയയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മാണ്ഡ്യയിലെ ബാലമന്ദിരത്തിൽ താമസ സൗകര്യം ഒരുക്കി.

29 students who were undergoing treatment at MIMS, Mandya, for food poisoning after eating at Gokula School during Holi celebrations, have been discharged. The discharged students include 22 from Meghalaya and seven from Malavalli. Earlier, around 120 students fell ill, and tragically, two students from Meghalaya passed away. Most of the affected students had been discharged in the preceding days.

#FoodPoisoning, #Mandya, #GokulaSchool, #StudentHealth, #HospitalDischarge, #Karnataka

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub