Recognition | മൊഗ്രാല്‍ ഗവ. യുനാനി ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷകീര്‍ അലിക്ക് തിരുവനന്തപുരത്ത് ആദരം
● മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
● യൂനാനി ഡിസ്‌പെന്‍സറിക്ക് ലഭിക്കുന്ന വലിയ അംഗീകാരം.
● ചടങ്ങ് നടന്നത് തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ച്.
തിരുവനന്തപുരം: (KasargodVartha) ഗഡിനാട സാഹിത്യ സാംസ്‌കാരിക അക്കാദമി, കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി, കര്‍ണാടക സര്‍ക്കാര്‍, കര്‍ണാടക ജാനപദ പരിക്ഷത് ബാംഗ്ലൂര്‍ കേരള യൂണിറ്റ് സംയുക്തമായി അനന്തപുരിയില്‍ സംഘടിപ്പിച്ച ഗഡിനാട കന്നട സാംസ്‌കാരിക ഉത്സവത്തില്‍ ആരോഗ്യ മേഖലയില്‍ മികച്ച സേവനം നല്‍കുന്ന മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷകീര്‍ അലിയെ ആദരിച്ചു.
തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന റെജിസ്‌ട്രേഷന്‍ മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന്റെ സാന്നിധ്യത്തില്‍ ഡോ. ഷകീര്‍ അലിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
ചികിത്സാരംഗത്ത് വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന മൊഗ്രാല്‍ ഗവര്‍ണമെന്റ് യൂനാനി ഡിസ്‌പെന്‍സറിക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് കര്‍ണാടക സര്‍ക്കാറിന്റെയും, സന്നദ്ധ സംഘടനകളുടേയും ഡോ. ഷകീര്‍ അലിക്ക് ലഭിക്കുന്ന ആദരവ് വിലയിരുത്തപ്പെടുന്നത്.
#medicalaward, #kerala, #karnataka, #unanimedicine, #healthcare, #communityservice