city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Free Checkup | ഡയാലൈഫ് ആശുപത്രിയിൽ യൂറോളജി/കാൻസർ ക്യാമ്പ് ഏപ്രിൽ 6ന്

KasargodVartha Photo

● രാവിലെ 10 മുതൽ സൗജന്യ കൺസൾട്ടേഷൻ.
● ലാബ് ടെസ്റ്റുകൾക്ക് 20%, സ്കാനുകൾക്ക് 50% ഇളവ്.
● 30 വയസ്സിന് മുകളിലുള്ള ആർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം.

കാസർകോട്: (KasargodVartha) ജില്ലയിലെ ആരോഗ്യ രംഗത്ത് ഒരു പുതിയ മുന്നേറ്റവുമായി ഡയാലൈഫ് ഡയബറ്റിസ് & കിഡ്‌നി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വരുന്നു. ഏപ്രിൽ 24 വ്യാഴാഴ്ചയാണ് ആശുപത്രിയുടെ ഉദ്ഘാടനം. ഇതിന് മുന്നോടിയായി, ഏപ്രിൽ ആറ് ഞായറാഴ്ച രാവിലെ 10 മണിക്ക് ഡയാലൈഫ് ഹോസ്പിറ്റലിൽ വെച്ച് മെഗാ യൂറോളജി/കാൻസർ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മെഗാ യൂറോളജി/കാൻസർ ക്യാമ്പിൽ കിഡ്‌നി സ്റ്റോൺ, പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങൾ തുടങ്ങി മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും സൗജന്യ കൺസൾട്ടേഷനും ലാബ് ടെസ്റ്റുകളിൽ 20% ഇളവും കിഡ്‌നി, പ്രോസ്റ്റേറ്റ് സ്കാനുകൾക്ക് 50% ഇളവും ലഭിക്കും. ശസ്ത്രക്രിയ ആവശ്യമുള്ളവർക്കായി പ്രത്യേക പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്.

അർബുദ രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി മലബാർ കാൻസർ സെൻ്റർ കണ്ണൂരുമായി സഹകരിച്ച് ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ കാൻസർ നിർണ്ണയ മെഗാ സ്ക്രീനിംഗ് ക്യാമ്പും നടത്തുന്നു. പല കാൻസർ രോഗികളും രോഗം മൂർച്ഛിച്ച ശേഷമാണ് ചികിത്സ തേടുന്നത്. എന്നാൽ പല അർബുദങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. കാൻസർ രോഗത്തോടുള്ള ഭീതിയും ആശങ്കയും കാരണം ചികിത്സ തേടാൻ മടിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. 30 വയസ്സിന് മുകളിലുള്ള ആർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ മാനേജിംഗ് പാർട്ണർമാരായ ഡോ. ഐ കെ മൊയ്‌ദീൻ കുഞ്ഞി, ഡോ. മൊയ്‌ദീൻ നഫ്സീർ പാദൂർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ്‌ മൻസൂർ എന്നിവർ പങ്കെടുത്തു.

ആരോഗ്യ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.

Dialife Diabetes & Kidney Super Speciality Hospital in Kasaragod is organizing a mega urology and cancer camp on April 6th. The camp offers free consultations for urological issues, discounts on lab tests and scans, and a cancer screening camp in collaboration with Malabar Cancer Centre.

#DialifeCamp, #UrologyCamp, #CancerScreening, #KasaragodHealth, #FreeCheckup, #HealthAwareness

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub