city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുണങ്ങളില്‍ 'ചെറുതല്ല' ചെറുനാരങ്ങ! ചര്‍മ്മത്തിനും മുടിക്കും നല്ലത്, ദഹനപ്രശ്‌നം ഒഴിവാക്കും, വേറെയുമുണ്ട് ഗുണങ്ങള്‍

(www.kasargodvartha.com 26.05.2019)
നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴവര്‍ഗമാണ് ചെറുനാരങ്ങ. ചര്‍മ്മത്തിനും മുടിക്കും നല്ലതും ദഹനപ്രശ്‌നം ഒഴിവാക്കാന്‍ ഏറെ സഹായകമാകുന്നതുമാണ് ചെറുനാരങ്ങയുടെ ഉപയോഗം. ഇതുകൂടാതെ വേറെയും ഒരുപാട് ഗുണങ്ങള്‍ ചെറുനാരങ്ങയ്ക്കുണ്ട്. നാരങ്ങ നീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് താരന്‍ അകറ്റി, മുടിവളര്‍ച്ച ത്വരിതപ്പെടുത്തും. കറുത്തപാടുകള്‍, മുഖക്കുരു എന്നിവയൊക്കെ ഒഴിവാക്കാനും നാരങ്ങാനീര് സഹായകരമാണ്. നഖത്തില്‍ നാരങ്ങ നീര് പുരട്ടുന്നത് നഖത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

നാരങ്ങയ്ക്ക് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. സമ്മര്‍ദവും വിഷാദവുമൊക്കെ അകറ്റി പോസ്റ്റീവ് എനര്‍ജി ലഭിക്കാന്‍ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ദഹനപ്രശ്‌നം ഒഴിവാക്കാനും പലതരം വാതങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയുമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനും രക്തം ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം സഹായിക്കും.

ഗുണങ്ങളില്‍ 'ചെറുതല്ല' ചെറുനാരങ്ങ! ചര്‍മ്മത്തിനും മുടിക്കും നല്ലത്, ദഹനപ്രശ്‌നം ഒഴിവാക്കും, വേറെയുമുണ്ട് ഗുണങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Health, Fruits, Best Benefits and Uses Of Lemon Juice. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia