Health | കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആൻറിബയോട്ടിക് മരുന്നുകൾ ഇനി നീല കവറിൽ; കാരണമുണ്ട്!
● ബോധവൽക്കരണ നിർദേശം അടങ്ങിയ പ്രത്യകം തയാറാക്കിയ നീല നിറമുള്ള കവറിലാണ് ആന്റി ബയോട്ടിക് മരുന്നുകൾ ഇനി രോഗികൾക്ക് നൽകുക.
● പുതിയ പദ്ധതിയുടെ ലക്ഷ്യം മരുന്നുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക.
● കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ഉദ്ഘാടനം നിർവഹിച്ചു.
കുമ്പള: (KasargodVartha) പൊതുനാരോഗ്യം മുൻനിർത്തി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നൂതന ആശയം. ആൻറിബയോട്ടിക് മരുന്നുകൾ ഇനി മുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ വിതരണം ചെയ്യും. ആൻറി ബയോട്ടിക് മരുന്നുകൾക്കെതിരെയുള്ള പ്രതിരോധം വർധിക്കുന്നതിനെ തടയുകയും മരുന്നുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.
ബോധവൽക്കരണ നിർദേശം അടങ്ങിയ പ്രത്യകം തയാറാക്കിയ നീല നിറമുള്ള കവറിലാണ് ആന്റി ബയോട്ടിക് മരുന്നുകൾ ഇനി രോഗികൾക്ക് നൽകുക. ഈ കളർ കോഡ് രോഗികൾക്ക് മരുന്നുകൾ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നതോടൊപ്പം അനാവശ്യമായ ഉപയോഗം കുറയ്ക്കുകയും ചെയ്യും. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നതിനാൽ, ഈ പദ്ധതി മരുന്നുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ഉദ്ഘാടനം നിർവഹിച്ചു. കുമ്പള ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ രമ്യ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദ് കെ യു, ഇബ്രാഹിം കോട്ട, ബീന, ടി ഡി. രശ്മി, പുഷ്പ, ബിന്ദു, ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.
#Antibiotics #HealthAwareness #Kumbla #DrugMisuse #PublicHealth #Kasargod