ആല്‍ഫ പാലിയേറ്റീവ് കെയര്‍ കുടുംബസംഗമം നടത്തി
Jul 30, 2016, 10:11 IST
കാസര്‍കോട്: (www.kasargodvartha.com 30/07/2016) ആല്‍ഫ പാലിയേറ്റീവ് കെയറില്‍നിന്ന് പരിചരണം ലഭിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സംഗമം നായന്മാര്‍മൂല ആല്‍ഫ കാസര്‍കോട് ഹോസ്പീസില്‍ നടന്നു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം സംഗമം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം അഹ് മദ് എ അധ്യക്ഷനായിരുന്നു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. വി ഗോപിനാഥന്‍, ഡോ. കെ എ നവാസ്, പ്രൊഫ. എം എം മുളിയാര്‍, ഗ്രാമപഞ്ചായത്തംഗം താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് ഡോ. ജോസ് ബാബു നേതൃത്വം നല്‍കി.
ഫിസിയോതെറാപ്പിസ്റ്റ് ആഷ്‌ലി മാത്യു സ്വാഗതവും സോന തോമസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ 150ലേറെ പേര്‍ പങ്കെടുത്തു.
Keywords : Family-meet, Inauguration, Health, Vidya Nagar, Patient's, Alpha Palliative Care.