Exercise Campaign | 30 ദിവസത്തെ പ്രഭാത വ്യായാമം ആഘോഷമാക്കി മൊഗ്രാൽ മാക്-7 ഹെൽത്ത് ക്ലബ്
● വർദ്ധിച്ചുവരുന്ന സ്ട്രോക്ക് രോഗങ്ങളെക്കുറിച്ചും അതിന്റെ ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
● ‘മരുന്ന് രോഗത്തെ പ്രതിരോധിക്കാൻ മാത്രമുള്ളതാണ്.
● കോഡിനേറ്റർ റിയാസ് കരീം നന്ദി പറഞ്ഞു.
മൊഗ്രാൽ: (KasargodVartha) വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിവിധിയാണ് പ്രഭാത വ്യായാമമെന്ന് ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക അഭിപ്രായപ്പെട്ടു. പ്രഭാത വ്യായാമത്തിലെ 30 ദിനങ്ങൾ പിന്നിട്ട മൊഗ്രാൽ മാക്-7 ഹെൽത്ത് ക്ലബ് ഒരുക്കിയ ആരോഗ്യ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മരുന്ന് രോഗത്തെ പ്രതിരോധിക്കാൻ മാത്രമുള്ളതാണ്. എന്നാൽ വ്യായാമം രോഗം വരാതെ തടയാനുള്ള ഏറ്റവും നല്ല മാർഗമാണ്. മൊഗ്രാലിൽ ഇത്തരമൊരു മികച്ച സംരംഭം ആരംഭിച്ച മാക്-7 ഹെൽത്ത് ക്ലബ്ബിനെ അഭിനന്ദിക്കുന്നു,’ ഡോ. ഷമീം പറഞ്ഞു.
ക്ലബ്ബ് നടത്തുന്ന ഇതു പോലുള്ള ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന് വളരെ പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർദ്ധിച്ചുവരുന്ന സ്ട്രോക്ക് രോഗങ്ങളെക്കുറിച്ചും അതിന്റെ ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
പരിപാടിയിൽ കോ ഡിനേറ്റർ എം മാഹിൻ സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പി മുഹമ്മദ് നിസാർ പെർവാഡ്, അബ്ദുല്ലക്കുഞ്ഞി ഖന്ന, ടികെ അൻവർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
മാക് 7 ട്രെയിനർമാരായ ടികെ ജാഫർ, കെ മുഹമ്മദ് കുഞ്ഞി നാങ്കി, എംഎ അബൂബക്കർ സിദ്ദീഖ്, ശരീഫ് ദീനാർ, പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ നേതൃത്വം നൽകി. കോഡിനേറ്റർ റിയാസ് കരീം നന്ദി പറഞ്ഞു.
#MorningExercise, #HealthAwareness, #ExerciseForHealth, #MogralMAC7, #StrokePrevention, #CommunityWellness