city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹാജിമാര്‍ക്ക് സേവനം ചെയ്ത് ദൈവപ്രീതി കരസ്ഥമാക്കുക: ഫയിസ് അഹ്മദ് കിദ്വാ

ഹാജിമാര്‍ക്ക് സേവനം ചെയ്ത് ദൈവപ്രീതി കരസ്ഥമാക്കുക: ഫയിസ് അഹ്മദ് കിദ്വാ
ജിദ്ദ: ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ സന്നദ്ധരായ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ ലക്ഷ്യമാക്കേണ്ടത് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമാണെന്നും സന്നദ്ധ സംഘടകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണെന്നും കോണ്‍സുല്‍ ജനറല്‍ ഫയിസ് അഹ്മദ് കിദ്വായി പറഞ്ഞു. ജിദ്ദ കോണ്‍സുലേറ്റില്‍ ഹജ്ജ് സന്നദ്ധ സേവകര്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ സാംസ്‌കാരിക സംഘടനകളുടെയോ ദാഅ്‌വാ പ്രവര്‍ത്തനത്തിന്റെയോ ഭാഗമായി ഹജ്ജ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള് ദുരുപയോഗം ചെയ്യരുതെന്നും കോണ്‍സുല്‍ ജനറല്‍ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യ ഫ്രാറ്റേണിറ്റി ഫോറം, ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം, കെ.എം.സി സി എന്നീ സംഘടനകളുടെ പ്രതിനിധികളും സന്നദ്ധ സേവകരും പങ്കെടുത്ത പരിപാടിയില്‍ ഹജ്ജ് കോണ്‍സല്‍ ബി എസ് മുബാറക്ക് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനം എകോപിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ഹജ്ജ് മിഷന്‍ മക്കയിലും മദീനയിലും നല്‍കുന്ന സേവനങ്ങള്‍ മള്‍ട്ടി മീഡിയ ഉപയോഗിച്ച് അദ്ദേഹം സദസ്സിനു മുമ്പാകെ വിശദീകരിച്ചു.

കെ.എം.സി.സി പ്രതിനിധി പ്രഫ. ഇസ്മായീല്‍ മരുതേരി, ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രതിനിധി നാസര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ ടീം പ്രതിനിധി അബ്ദുല്‍ ഗനി പവര്‍ പോയിന്റു പ്രസന്റേഷന്‍ ഉപയോഗിച്ച് ഫോറം പുണ്യഭൂമിയിലെ സേവന മേഖലകളും പ്രവര്‍ത്തനങ്ങളുടെ സവിശേഷതകളും വിശദമാക്കി. മിനയില്‍ വഴിതെറ്റിപ്പോകുന്ന ഹാജിമാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ മിനയെക്കുറിച്ചു മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും തമ്പ് കണ്ടുപിടിക്കാന്‍ മേപ്പ് ഉപയോഗിക്കേണ്ടതിന്റെ രീതിയും അവതരിപ്പിച്ചു.
ഹാജിമാര്‍ക്ക് സേവനം ചെയ്ത് ദൈവപ്രീതി കരസ്ഥമാക്കുക: ഫയിസ് അഹ്മദ് കിദ്വാ


Keywords: Jeddah, Hajj, KMCC, Hajj Welafe Foram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia