സേവന പ്രവര്‍ത്തനങ്ങളെ ഹജ്ജ് കോണ്‍സല്‍ പ്രശംസിച്ചു
Oct 6, 2011, 17:09 IST
മക്ക: ഹറമിലും പരിസര പ്രദേശങ്ങളിലും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളെ ഹജ്ജ് കോണ്‍സല്‍ ബി. എസ.് മുബാറക്ക് അഭിനന്ദിച്ചു.
അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് പുണ്യഭൂമിയില്‍ ഫോറം തുടരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനകളുടെ വോളന്റിയര്‍മാര്‍ക്ക് കാര്യക്ഷമമായി എങ്ങിനെ സേവനം ചെയ്യാമെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ വര്‍ഷങ്ങളിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വോളണ്ടിയര്‍മാരും ഇതര സംഘടനാ വോളണ്ടിയര്‍മാരും തമ്മിലുണ്ടായിരുന്ന സഹകരണത്തില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. 50 ഓളം വരുന്ന വോളണ്ടിയര്‍മാര്‍ക്ക് പുറമെ വെല്‍ഫെയര്‍, മെഡിക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍, അബ്ദുല്‍ ഖാദര്‍ ഖാന്‍(പ്രസിഡന്റ്, ഇന്ത്യന്‍ പില്‍ഗ്രിം വെല്‍ഫെയര്‍ ഫോറം), സലീം ഖാദിരി(സെക്രട്ടറി), സിറാജ്(ഖജാഞ്ചി), ഹബീബുല്ല മുഹ്തിഷാം, ഇ.എം. അബ്ദുല്ല, ആലിക്കോയ(ഫ്രറ്റേണിറ്റി ഫോറം) എന്നിവര്‍ പങ്കെടുത്തു.
Keywords: IFF, Hajj, Makha, Gulf