ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി
Aug 20, 2015, 16:42 IST
അബൂദാബി: (www.kasargodvartha.com 20/08/2015) അബൂദാബി കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും, പ്രവര്‍ത്തനോദ്ഘാടനവും അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തി. പരിപാടി നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ എല്ലാ മത സമൂഹത്തിനും ആദരണീയനായ വ്യക്തി ആയിരുന്നു എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഖലീല്‍ റഹ് മാന്‍ കാഷിഫി പറഞ്ഞു.
മണ്ഡലത്തിലെ പാവപ്പെട്ട 50 രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള മെഡിക്കല്‍ സഹായ ഫണ്ടിന്റെ ഉദ്ഘാടനം അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ ജില്ലാ പ്രസിഡന്റ് പി.കെ. അഹമദിന് നല്കി നിര്‍വഹിച്ചു. ഹനീഫ പടിഞ്ഞാര്‍മൂല സ്വാഗതം പറഞ്ഞ യോഗത്തില്‍ മുഹമ്മദ് കുഞ്ഞി ആദൂര്‍ അധ്യക്ഷത വഹിച്ചു.
കമ്മിറ്റിയുടെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളെ പറ്റി ടി.എം.എ. തുരുത്തി വിശദീകരിച്ചു. പി.കെ. അഹ് മദ്, മുജീബ് മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, അഷ്റഫ് കൊട്ടിക്കല്‍, ലത്വീഫ് ആദൂര്‍, ഷരീഫ് തുരുത്തി, സുലൈമാന്‍ കാനക്കോട്, അഷ്റഫ് ആദൂര്‍, അഷ്റഫ് ബദിയടുക്ക, അസീസ് ആറാട്ടുകടവ്, ഷരീഫ് പള്ളത്തടുക്ക, നിസാര്‍ കല്ലങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ ബെളിഞ്ചം നന്ദി പറഞ്ഞു.
Keywords: Abudhabi, Gulf, KMCC, Shihab Thangal, Shihab thangal commemorence.
Advertisement: