വനിത വോളണ്ടിയര്‍ സര്‍വീസ് മാതൃകയായി വുമണ്‍സ് ഫ്രറ്റേര്‍ണിറ്റി
Nov 8, 2011, 12:11 IST
മിന: ഹജ്ജ് വോളണ്ടിയര്‍ സര്‍വീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിത വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കി ഫ്രറ്റേര്‍നിറ്റി ഫോറം വ്യത്യസ്തത പുലര്‍ത്തി, അറഫയിലെയും, ജംറകളിലേയും, മുസ്ദലിഫയിലെയും അലച്ചിലിനൊടുവില്‍ സഹായിക്കാനായതായും , അടുത്ത വര്‍ഷം കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും വുമണ്‍സ് ഫ്രറ്റേര്‍ണിറ്റി ജോയിന്റ് സിക്രട്ടറി ഷാഹിന ഗഫൂര്‍ പറഞ്ഞു. സൂഖുല്‍ അറബ് റോഡ്, അല്‍ ജൗഹറ റോഡ് എന്നിവയിലെ കിംഗ് അബ്ദുല്ല പാലം മുതല്‍ ജംറക്കടുത്ത് വരെയുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴിലുള്ള തമ്പുകളും, സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ തമ്പുകളും വനിത വോളണ്ടിയര്‍മാര്‍ സന്ദര്‍ശിച്ചു.