യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാന്‍ പ്രവാസികളുടെ പ്രവര്‍ത്തനം അനിവാര്യം
Mar 19, 2014, 17:27 IST
അബുദാബി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ എന്നെത്തേയും പോലെ പ്രവാസികളുടെ പ്രത്യേകിച്ച് കെഎംസിസി പ്രവര്‍ത്തകരുടെ ചിട്ടയും, കാലാനുസൃതവുമായ പ്രവര്‍ത്തനവും, നാട്ടിലെ കുടുംബങ്ങളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനവും വളരെ വിലപ്പെട്ടതാണെന്ന് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി പ്രസ്താവിച്ചു.
ലഭ്യമായ എല്ലാ സോഷ്യല്‍ മീഡിയകളും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി ഈ വിദേശ രാജ്യത്തു നിന്നും പ്രവാസികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലമതിക്കാനവാത്തതാണെന്നും ഹമീദ് ഹാജി പറഞ്ഞു. അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കെഎംസിസി പ്രസിഡന്റ് പി.കെ. അഹ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എസ്ടിയു സെക്രട്ടറി ശംസുദ്ധീന്‍ ആയിറ്റി, അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി ടി.കെ ഹമീദ് ഹാജി, സി. മുഹമ്മദ് സമീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ സ്വാഗതവും, ഖജാഞ്ചി അഷ്‌റഫ് കീഴൂര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Gulf, Dubai, Dubai-KMCC, Abudhabi, Congress, UDF
Advertisement:
ലഭ്യമായ എല്ലാ സോഷ്യല്‍ മീഡിയകളും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി ഈ വിദേശ രാജ്യത്തു നിന്നും പ്രവാസികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലമതിക്കാനവാത്തതാണെന്നും ഹമീദ് ഹാജി പറഞ്ഞു. അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കെഎംസിസി പ്രസിഡന്റ് പി.കെ. അഹ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എസ്ടിയു സെക്രട്ടറി ശംസുദ്ധീന്‍ ആയിറ്റി, അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി ടി.കെ ഹമീദ് ഹാജി, സി. മുഹമ്മദ് സമീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ സ്വാഗതവും, ഖജാഞ്ചി അഷ്‌റഫ് കീഴൂര്‍ നന്ദിയും പറഞ്ഞു.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍