യു എ ഇ തളങ്കര പടിഞ്ഞാര്‍ ജമാഅത്ത് രജതജൂബിലി ആഘോഷം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
Feb 27, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 27/02/2016) കടന്നുവന്ന വഴികള്‍ നാടിന്റെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് യു എ ഇ തളങ്കര പടിഞ്ഞാര്‍ ജമാഅത്തിന്റെ വിജയമെന്ന് രജതജൂബിലി ആഘോഷ പരിപാടി ദേര ഷറട്ടോണ്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഭൂതകാലത്തെ ഓര്‍ക്കുക എന്നതല്ല ഭാവിയെക്കുറിച്ചുള്ള ഉത്തരവാദിത്വമാണ് സാമൂഹ്യ പ്രവര്‍ത്തകനെ വിവേകശാലിയാക്കുന്നതെന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കെ ടി പി ജെ ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനം മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സോവനീര്‍ എം എല്‍ എ പ്രകാശനം ചെയ്തു. യോഗത്തില്‍ അസ്‌ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. യഹ് യ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ബി.എം മഹ് മൂദ്, ഇല്യാസ് എ റഹ് മാന്‍, നിസാര്‍ തളങ്കര, ഹുസൈന്‍ പടിഞ്ഞാര്‍, മുനീര്‍ പടിഞ്ഞാര്‍, ജലാല്‍ തായല്‍, ഹാഷിം സേട്ട്, അസ്‌ലം പള്ളിക്കാല്‍, ഇബ്രാഹിം തൈവളപ്പ്, ഫൈസല്‍ മുഹ്‌സീന്‍, ബഷീര്‍ സുര്‍മി, സമീര്‍ പള്ളം, അബ്ദുല്ല കെ.എം, സലീം എം.എം എന്നിവര്‍ സംസാരിച്ചു.
ഖുര്‍ആന്‍ മനഃപാഠമാക്കിയ ഫാത്വിമ ഫായിസ ഹൈദര്‍ക്കുള്ള പുരസ്‌ക്കാരം ഷാഹുല്‍ ഹമീദ് നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്വര്‍ണ മെഡല്‍ നല്‍കി ആദരിച്ചു. ബഷീര്‍ കല തയ്യാറാക്കിയ കെ ടി പി ജെ പിന്നിട്ട കാല്‍ നൂറ്റാണ്ടെന്ന ഡോക്യുമെന്ററി പ്രദര്‍ശനം ഭാവി തലമുറയ്ക്ക് ഊര്‍ജം പകര്‍ന്നു.
മുതിര്‍ന്ന സാമൂഹ്യ പ്രവത്തകരായ മുന്‍ ഭാരവാഹികളെ ആദരിച്ചു. സെക്രട്ടറി ജനറല്‍ ബഷീര്‍ കല സ്വാഗതവും, ഇബ്രാഹിം എം.എം നന്ദിയും പറഞ്ഞു.
Keywords : UAE, Thalangara, Jamaath-committee, Anniversary, Celebration, inauguration, Gulf.