city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ബീരാന്‍ കു­ട്ടിയെ കെ.എം.സി.സി ആദരി­ക്കുന്നു

ബി ബീരാന്‍ കു­ട്ടിയെ കെ.എം.സി.സി ആദരി­ക്കുന്നു
B. Veerankutty
അബു­ദാബി: കലാസാംസ്‌കാരിക രംഗത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ട് നിറഞ്ഞു ബി വീരാന്‍ കുട്ടിയെ അബുദാബി കുറ്റിയാടി മണ്ഡലം കെ.എം.സി.സി ആദരിക്കുന്നു. 1978 ലാണ് സംസ്ഥാന എം.എസ്.എ­ഫ് കൗണ്‍സിലറായിരുന്ന വീരാന്‍ കുട്ടി അബുദാബിയിലെത്തിയ­ത്.

1980ല്‍ മലപ്പുറം ജില്ല മുസ്ലിം വെല്‍ഫെയര്‍ സെന്റര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 24 വര്‍ഷം അബുദാബി മലപ്പുറം ജില്ലാ കെ എം സി സി ഭാരവാഹിയും, എട്ട് വര്‍­ഷ­മായി സംസ്ഥാന കെ എം സി സി ഉപാധ്യക്ഷനുമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലുംവീരാന്‍കുട്ടി നിറഞ്ഞു നിന്നത് സര്‍ഗ രംഗത്താണ്. കെ എം സി സി പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ഗധാര രൂപീകരിച്ചപ്പോള്‍ ആദ്യത്തെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്­ സെന്ററിന്റെ കലാ­സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമായത് വീരാന്‍ കുട്ടിയിലൂടെ­യാണ്. സെന്റര്‍ സാംസ്‌കാരിക വിഭാഗം സെക്രട്ടറിയായി ആറ് തവണ പ്രവര്‍ത്തിച്ചു. ഈദ് ആഘോഷങ്ങള്‍ക്ക് വേദി സെന്ററില്‍ ഒരുക്കി ഇസ്ലാമിക്­ കലാപരിപാടികളോടെ ആഘോഷം തുടങ്ങിയതിനും വീരാന്‍കുട്ടി നേ­തൃത്വം നല്‍­കി .

നിരവധി സര്‍ഗപ്രതിഭകളെ സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ ഇസ്ലാമിക്­ സെന്ററിലൂടെ വീരാന്‍ കുട്ടിക്ക് കഴിഞ്ഞു. ബാലവേദി പ്രവര്‍ത്തകര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ 'അ­ങ്കിള്‍' വിളിയോടെ സംബോധന ചെയ്യുന്ന വീരാന്‍ കുട്ടിയുടെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള ആദരവാണ് കുറ്റിയാടി കെ.എം.സി.സി സമര്‍പ്പിക്കുന്നത്. മുപ്പത്തഞ്ചു വര്‍ഷത്തെ സര്‍­ഗ രംഗ­ത്തെ സേ­വ­നങ്ങള്‍ മുന്‍നിര്‍ത്തി കുറ്റിയാടി മണ്ഡലം കെ എം സി സി വ്യാ­ഴാഴ്ച നടക്കുന്ന മാപ്പിളപ്പാട്ട് അന്താക്ഷരി വേദിയില്‍ വെച്ച ആദരവ് സമര്‍പ്പി­ക്കും. അറബ് വ്യവസായ പ്രമുഖന്‍ അബുഖാലിദ് ഉപഹാരം കൈമാറും. കലാരംഗത്തെ പ്രമുഖരും കെ.എം.സി.സി നേതാക്കളും സംബന്ധിക്കും.

Keywords:  B. Veerankutty, KMCC, Abudhabi, Welcome, Malappuram, Kuttiyadi, Muslim Welfare centre, Mappilappattu, Abu Qalid, Eid, President, Chairman, members.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia