പ്രൊഫ. എം.എന്‍. വിജയന്‍ മാസ്റ്ററെ സംസ്‌കാര ഖത്തര്‍ അനുസ്മരിക്കുന്നു
Oct 5, 2011, 14:57 IST
ദോഹ: ഖത്തറിലെ മലയാളികളുടെ ആദ്യത്തെ കൂട്ടായ്മയായ പ്രവാസി ദോഹയുടെ മുന്‍ രക്ഷാധികാരിയും, പ്രശസ്ത ഗ്രന്ഥകാരനും, പ്രഭാഷകനും, എഴുത്തുകാരനുമായിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍ മാസ്റ്ററെ സംസ്‌കാര ഖത്തര്‍ അനുസ്മരിക്കുന്നു.
ഒക്ടോബര്‍ ആറിന് വ്യാഴാഴ്ച്ച വൈകീട്ട് 6 .30 ന് മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇറ്റോ അറബ് റിക്രിയേഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കെ.സി. നാസര്‍ മാസ്റ്റര്‍, പ്രദോഷ് കുമാര്‍, പ്രേംസിംഗ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ പ്രവര്‍ത്തിക്കുന്ന കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ സംസ്‌കാര ഖത്തര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ഖത്തറില്‍ വേറിട്ട പല പരിപാടികളിലൂടെ ഖത്തറിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സംഘടനയാണ്. കഴിഞ്ഞ കുറച്ചുകാലമായി പ്രവാസിക്ഷേമനിധി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന സംഘടന,
ഖത്തറിന്റെ വിവിധ മേഖലകളിലുള്ള ലേബര്‍ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേമനിധിയെ കുറിച്ച് ബോധവത്കരണം നടത്തിവരുന്നുണ്ട്.
ഖത്തറിലുള്ള സൗഹൃദരായ എല്ലാ മലയാളി സുഹൃത്തുകളേയും പ്രസ്തുത പരിപാടിയിലേക്ക് ആദ്രമായി സ്വാഗതം ചെയ്യുന്നതായി സംസ്‌കാര ഖത്തര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പത്രകുറിപ്പിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169. അഡ്വ. അബൂബക്കര്‍ 55071059. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 551987804,77476958 എ്ന്നിവരുമായി ബന്ധപ്പെടുക.

Keywords: Samskara-qatar,M.N.Vijayan-Master-anusmaranam,Doha, Gulf