പയ്യന്നൂര്‍ സൗഹൃദവേദി ഭക്ഷ്യസംസ്‌കരണ യൂണിറ്റ് ആരംഭിച്ചു
Nov 24, 2011, 00:45 IST
ദുബൈ: പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പയ്യന്നൂര്‍ സൗഹൃദവേദി നാട്ടില്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് തുടങ്ങിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക കൊണ്ട് പയ്യന്നൂര്‍ പ്ലാന്റേഷന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ കമ്പനി രൂപവത്കരിച്ചിരുന്നു. അഞ്ചു കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത മൂലധനം. ചീമേനിയില്‍ കമ്പനിയുടെ കീഴില്‍ 30 ഏക്കര്‍ സ്ഥലത്ത് കാര്‍ഷിക പദ്ധതി നടപ്പിലാക്കി. റബറും നാളീകേരവും കുരുമുളകും വാഴയും മറ്റു കാര്‍ഷിക ഇനങ്ങളും വിളയിച്ച് മാതൃക കാട്ടി. പയ്യന്നൂരിനടുത്ത് പെരുമ്പ പുഴയോരത്ത് ടൂറിസം പദ്ധതികള്‍ ആലോചിച്ചു വരുന്നു. സൗഹൃദ സ്‌പൈസെസ് എന്ന പേരിലാണ് ഭക്ഷ്യസംസ്‌കരണ പദ്ധതിയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ജനുവരിയോടെ ഈ ഉത്പന്നങ്ങള്‍ നാട്ടിലും ഗള്‍ഫ് നാടുകളിലും ലഭ്യമാക്കും. ഗള്‍ഫില്‍ നിന്നും പിരിഞ്ഞുപോകുന്ന അംഗങ്ങള്‍ക്കു കൂടി തൊഴില്‍ നല്‍കാനുദ്ദേശിച്ചുള്ളതാണ് ഈ പദ്ധതിയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
പയ്യന്നൂര്‍ സൗഹൃദ വേദി പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 25 ന് ദുബൈ വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ സൗഹൃദ സന്ധ്യ എന്ന പേരില്‍ ആഘോഷ പരിപാടികള്‍ ഒരുക്കും. കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രമോദ് പയ്യന്നൂര്‍, വൈ. സുധീര്‍കുമാര്‍ ഷെട്ടി, കെ ശ്രീകുമാര്‍ തുടങ്ങിയവരെ ആദരിക്കും. ഒപ്പം സയനോര, വിദ്യാശങ്കര്‍, സാദിഖ് സാക്കി, കുഞ്ഞുഭായ്, കലാ
ഭവന്‍ സതീഷ്, സാംഭവീ മധു, നൈസി തുടങ്ങി നിരവധി കലാകാരന്‍മാര്‍ ഒരുക്കുന്ന സംഗീത ഹാസ്യ പരിപാടികളും അരങ്ങേറും. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്മരണിക 'മയില്‍പ്പീലി'യുടെ പ്രകാശനവും പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനവും കുട്ടികളുടെ വിഭാഗമായ ബാലവേദിയുടെ ഉദ്ഘാടനവും അന്നു നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് രമേശ് പയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി വി പി ശശികുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: payyannur, Dubai, Gulf