നിര്‍ധന രോഗികള്‍ക്ക് സഹായഹസ്തവുമായി നീലേശ്വരം മുന്‍സിപ്പല്‍ കെ എം സി സി
May 14, 2012, 08:18 IST
നീലേശ്വരം: നിര്‍ധന രോഗികള്‍ക്ക് സഹായഹസ്തവുമായി നീലേശ്വരം മുന്‍സിപ്പല്‍ കെ എം സി സി സഹായം നല്കി മാതൃകയാകുന്നു.
കഴിഞ്ഞ ദിവസം തൈക്കടപ്പുറം നിവാസിക്കുള്ള സഹായ വിതരണം മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ. ഹമീദ് ഹാജി തൈക്കടപ്പുറം ശാഖാ പ്രസിഡണ്ടിന് നല്കി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നീലേശ്വരം മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം ആധ്യക്ഷത വഹിച്ചു.
ഇബ്രാഹിം പറമ്പത്ത്, പുഴക്കര റഹീം, കെ എം സി സി അബുദാബി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി കെ അഹമ്മദ്, മുന്‍സിപ്പല്‍ കെ എം സി സി ട്രഷറര്‍ മുബാഷ് കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു. നീലേശ്വരം കെ എം സി സി യുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് സുലൈമാന്‍ കടിഞ്ഞിമൂല, യുസഫ് അലി പള്ളിവളപ്പില്‍ എന്നിവരാണ്. തുടര്‍ന്നും എല്ലാവരുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നല്ലവാരായ ജനങ്ങള്‍ തുടര്‍ന്നും കെ എം സി യുമായി സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ദാമോദരന്‍ സഹായവുമായി അബുദാബി നീലേശ്വരം കെ എം സി സി
നീലേശ്വരം: ചോയ്യംകോട് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കാരവല്‍ പത്ര വിതരണക്കാരന് എന്‍.വി. ദാമോദരന്‍ സഹായ ഹസ്തവുമായി അബൂദാബി-നീലേശ്വരം കെ.എം.സി.സി കമ്മിറ്റി രംഗത്ത് വന്നു കഴിഞ്ഞ ദിവസം ദാമോദരന്റെ ചോയ്യംകോട്ടെ വീട്ടിലെത്തി നീലേശ്വരം മുനിസിപ്പല്‍ മുസ്ളിം ലീഗ് സെക്രട്ടറിയും നീലേശ്വരം നഗരസഭാ കൌണ്സിലരുമായ വി. മജീദ്, മുനിസിപ്പല്‍ കെ.എം.സി.സി ട്രഷറര്‍ മുബാഷ് കോട്ടപ്പുറം എന്നിവര്‍ ചേര്‍ന്ന് ചികിത്സാ സഹായം നല്കി. സൈക്കിളില്‍ രാത്രി പോകുകയായിരുന്ന ദാമോദരന്റെ തലയില്‍ കേബിള്‍ വയര്‍ കുടുങ്ങി ഞരമ്പിന് ക്ഷതമേല്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീട്ടില്‍ ചാലികാന് കഴിയാതെ കിടപ്പിലാണ്. നീലേശ്വരം ഓട്ടോ റിക്ഷാ തെഴിലാളികള്‍ ചേര്‍ന്ന് വീല്‍ ചെയറും ഇദ്ദേഹത്തിന് നല്കി സിറ്റി ഡയറി പത്രാധിപന് സേതു ബങ്കളം ചടങ്ങില്‍ സംബന്ധിച്ചു
Keywords: Nileshwaram Municipal KMCC