ദുബൈ കെ.എം.സി.സി. വോയ്‌സ് ട്രെയിനിംഗ് ക്ലാസ് ശ്രദ്ധേയമായി
Apr 19, 2013, 17:53 IST
ദുബൈ: ദുബൈ കെ.എം.സി.സി. സര്‍ഗധാര സംഘടിപ്പിച്ച വോയ്‌സ് ട്രെയിനിംഗ് ക്ലാസ് ശ്രദ്ധേയമായി. അല്‍ബറാഹയിലെ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രശസ്ത പിന്നണി ഗായകന്‍ അന്‍സാര്‍ കൊച്ചിന്‍ പരിശീലകനായിരുന്നു. പ്രസംഗകര്‍, ഗായകര്‍, മിമിക്രി കലാകാരന്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് ട്രെയിനിംഗിന് എത്തിയത്. ദുബൈ കെ.എം.സി.സി. പ്രസിഡന്റ് അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു.
സര്‍ഗശേഷി പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും മലയാളത്തില്‍ അവസരങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് പരിപാടിയെ അഭിവാദ്യം ചെയ്ത് അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. എല്ലാ മാസവും സര്‍ഗാത്മക കഴിവുകളെ വികസിപ്പിച്ചെടുക്കാന്‍ അവസരമുണ്ടാക്കുന്ന പരിപാടികള്‍ സര്‍ഗധാരയുടെ കീഴില്‍ നടക്കും. ആക്ടിംഗ് ജന:സെക്രട്ടറി അഡ്വ. സാജാദ് അബൂബക്കര്‍, സംസ്ഥാന ഭാരവാഹികളായ ബീരാവുണ്ണി തൃത്താല, നാസര്‍ കുറ്റിച്ചിറ, ഹനീഫ കല്‍മട്ട, മുഹമ്മദ് വെട്ടുകാട്, സര്‍ഗധാര കണ്‍വീനര്‍ ഇസ്മാഈല്‍ ഏറാമല എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Dubai KMCC, Voice training, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
അഡ്വ: ശംസുദ്ദീന്‍ എം.എല്‍.എ, ഗായകന്‍ അന്‍സാര്‍ എന്നിവര്‍ വോയ്‌സ് ട്രെയിനിംഗില്‍ പങ്കെടുത്തവര്‍ക്കൊപ്പം |