city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഷാര്‍ജ: (www.kasargodvartha.com 27.04.2014) ഷാര്‍ജയിലെ ഹൊറൈസണ്‍ ഓഫ് നോളജ് മാനേജ്‌മെന്റ് ട്രെയിനിംഗ് (ഹോക്) ഇന്‍സ്റ്റിറ്റിയൂട്ട് തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബിരുദ പഠന
ത്തിന് ചേര്‍ന്നവരെ ആറു മാസത്തിനകം തൊഴിലിന് പ്രാപ്തമാക്കുന്ന 'കോണ്‍വാക്കേഷന്‍' സര്‍ട്ടിഫിക്കറ്റുകളാണ് ഇതെന്ന് പ്രിന്‍സിപ്പള്‍ മുഹമ്മദ് റഹ്മത്തുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂന്നു വര്‍ഷത്തെ ബിരുദ പഠനം പൂര്‍ത്തിയാകുമ്പോള്‍ ഷാര്‍ജാ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇത്തരം എട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പഠനത്തോടൊപ്പം തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഏറെ ഗുണകരമാകും.

2007 ലാണ് ഷെയ്ക്ക് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഹോക്ക് സ്ഥാപിച്ചത്. വ്യവസായി യഹ്‌യ തളങ്കര ഇതിന്റെ ചെയര്‍മാനാണ്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. എം.ഡി സുഹൈല്‍ യഹ്‌യ, അക്കാദമിക് ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍, കൊമേഴ്‌സ് വിഭാഗം മേധാവി ഡോ.ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു. 200 ഓളം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.
തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വിവാഹമോചിതരായ മുസ്ലീം സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി
Keywords: Gulf, Sharjah, Certificates, Horizon of Knowledge Management Training, Convocation, Yahya Thalangara,

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia