ചികിത്സയ്ക്കായി നാട്ടിലെത്തിയ യുവാവ് നിര്യാതനായി
Oct 21, 2011, 12:25 IST
ജിദ്ദ: ചികിത്സയ്ക്കായി നാട്ടിലെത്തിയ യുവാവ് നിര്യാതനായി. അരീക്കോട് കാരിപ്പറമ്പ് സ്വദേശി പാനോളി റഫീഖ് അലി(23)യാണ് മരിച്ചത്. ജിദ്ദ സനാഇയ്യയിലെ സ്ലീപ്ഹൈ ഫോം കമ്പനിയില്‍ ജോലി ചെയ്തിരുന്ന റഫീഖ് അലി റമദാനിലാണ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയത്. ചികില്‍സ തുടരുന്നതിനിടെ അസുഖം മൂര്‍ച്ഛിച്ച് ബുധനാഴ്ചയാണ് മരിച്ചത്. സൈതാലി ഹാജി, മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനാണ്. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരുമുണ്ട്. മയ്യത്ത് ഇമുമ്പ്ര വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Gulf, Obituary, jeddah