ചാംപ്യന്‍ ലോറന്‍സ്
Nov 5, 2022, 20:37 IST
പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 7)
- കുട്ടിയാനം മുഹമ്മദ് കുഞ്ഞി
(www.kasargodvartha.com) ഷാര്‍ജയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ ഓഫീസ് ജോലിക്കാരനായിരുന്നു തിരുനെല്‍വേലിക്കാരന്‍ ലോറന്‍സ്. ചെറുപ്പത്തില്‍ ഏതോ കോണ്‍വെന്റില്‍ താമസിച്ചു പഠിച്ചു വളര്‍ന്ന അദ്ദേഹത്തിന്ന് ഉന്നത വിദ്യാഭ്യാസമൊക്കെയുണ്ടായിരുന്നെങ്കിലും പലപ്പോഴും അദ്ദേഹം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തനി മണ്ടത്തരങ്ങളായിരുന്നു. എന്നാലും പൊങ്ങച്ചം പറയുന്നതിന്ന് ഒരു കുറവുമില്ലായിരുന്നു. പഠിക്കുന്ന കാലത്തെയും കുട്ടിക്കാലങ്ങളിലേയും തന്റെ വീരസാഹസ കഥകളൊക്കെ തന്നെയായിരിക്കും ലോറന്‍സിന്ന് ഏത് സമത്തും പറയാനുണ്ടായിരുന്നത്. അത് കേള്‍ക്കാനും അതിലെ തമാശകള്‍ കേട്ട് രസിക്കാനും ഞങ്ങള്‍ കാതോര്‍ത്ത് നില്‍ക്കും.
എവിടെയെങ്കിലുമൊരു റെസ്റ്റോറന്റില്‍ വളരെ കുറഞ്ഞ നിരക്കില്‍ ബിരിയാണി ലഭിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍, ആ പറഞ്ഞത് സത്യമാണെന്ന് കരുതി എത്ര ദൂരത്തായാലും കിലോമീറ്ററുകളോളം പൊരിവെയിലത്ത് നടന്ന് പോയി ബിരിയാണിയും കഴിച്ച് പിന്നീട് വില കൂടുതലാണെന്ന് പറഞ്ഞു കടക്കാരോട് വഴക്കും കൂടി, നിരാശയോടെ വന്ന് നടന്ന കാര്യങ്ങള്‍ മുഴുവനും വള്ളി പുള്ളി തെറ്റാതെ ഞങ്ങളുടെ മുമ്പില്‍ വിവരിച്ചുതരുമ്പോള്‍ ഈ പണി ഒപ്പിച്ച വിരുതനും ഇത് നേരത്തെ അറിയാവുന്ന ഞങ്ങളും ഒന്നും അറിയാത്തവരെപ്പോലെ എല്ലാം കേട്ട് നിന്ന് ഊറി ഊറി ചിരിക്കും.
അങ്ങിനെ ഒരു വൈകുന്നേരം കഥാനായന്‍ കൂട്ടുകാരുമൊത്ത് പാര്‍ക്കില്‍ പോയി ഇരിക്കാന്‍ നേരത്ത് ഓരോരുത്തരും ഓരോ അനുഭവ കഥകള്‍ പറയാന്‍ തുടങ്ങിയ കൂട്ടത്തില്‍ ലോറന്‍സും വളരെ ഗൗരവത്തോടെ തന്റെ ജീവിതത്തില്‍ നടന്ന ഒരു സാഹസിക കഥയുടെ കെട്ടഴിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് ലോറന്‍സ് നല്ലൊരു സ്‌പോര്‍ട്‌സ്മാന്‍ കൂടിയായിരുന്നുവത്രെ. പല സമ്മാനങ്ങളും നേടിയിട്ടുണ്ടെന്നും അദ്ദേഹം പറയാറുമുണ്ട്. അതിലൊന്ന് കലാലയത്തിലെ ഓട്ടമത്സരത്തില്‍ രണ്ടാം സമ്മാനം കിട്ടിയതായിരുന്നു. അതൊരു സംഭവം തന്നെയായിരുന്നു.
വലിയൊരു ജനക്കൂട്ടം അഥായത് കാണികളെ സാക്ഷിയായി ലഭിച്ച ആ സമ്മാനം എന്നും ഓര്‍ത്ത് വെക്കാന്‍ വേണ്ടി അതിന്റെ ചിത്രങ്ങള്‍ വീടിന്റെ സ്വീകരണമുറിയില്‍ ചില്ലിട്ട് സൂക്ഷിച്ചു വെച്ചിട്ടുമുണ്ട്. ലോറന്‍സ് ആരാണെന്ന് ശിക്കും മനസ്സിലാക്കണമെങ്കില്‍ ഇതൊക്കെ കണ്ടവര്‍ക്കെ സാധിക്കൂ എന്ന് കൂടി ഏറെ അഭിമാനത്തോടെയും അഹംഭാവത്തോടെയും തട്ടി വിടുന്നതിടയില്‍ ഇടക്ക് കയറി ഞാന്‍ പറഞ്ഞു, ആ 'ഓട്ടമത്സരത്തില്‍ ആകെ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ എന്നാണല്ലോ ഞാന്‍ പറഞ്ഞു കേട്ടത് .. നിജമാ ..?'. ഏതോ ഫലിതം കേട്ടത് പോലെ ലോറന്‍സ് പൊട്ടിച്ചിരിച്ചു. മുഖത്ത് ദേഷ്യം വന്നതിന്റെ ഭാവമാറ്റങ്ങളൊന്നും ഉണ്ടായിരുന്നെങ്കിലും അല്പനേരത്തെ മൗനത്തിന്ന് ശേഷം വളരെ സൗമ്യമായി പറഞ്ഞു, ഏന്‍ അപ്പടി പേശ്‌റത്.. നിജമ.. സൊല്ലിയത് നിജമ. അതാണ് ലോറന്‍സ് എന്ന മറക്കാന്‍ പറ്റാത്ത മനുഷ്യന്‍.

Also Read:
Keywords: Kerala, Gulf, Article, Friend, Sharjah, Job, Entertainment, Champion Lawrence.
< !- START disable copy paste -->