ഗള്‍ഫുകാരനെ വഴിതടഞ്ഞ് ആക്രമിച്ച് 14,000 രൂപ പിടിച്ചു പറിച്ചു
Dec 15, 2012, 16:22 IST
കാസര്‍കോട്: ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് ബൈക്കില്‍ വീട്ടിലേക്കു പോവുകായിരുന്ന ഗള്‍ഫുകാരനെ വഴിതടഞ്ഞ് അക്രമിച്ച് 14,000 രൂപ പിടിച്ചു പറിച്ചു. ചെര്‍ക്കളയിലെ ബഷീറിന്റെ മകന്‍ കെ. ജാബിറിനെ (20) യാണ് അക്രമിച്ച് പണം കവര്‍ന്നത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ചാലയിലെ അമ്മാവന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പെരിയാട്ടടുക്കയിലെ മാതൃ സഹോദരിയുടെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ജാബിറിനെ പെരുമ്പളക്കടവ് പാലത്തിനടുത്ത് വെച്ച് 30 ഓളം വരുന്ന സംഘം തടഞ്ഞ് മര്‍ദിക്കുകയും കയ്യിലുണ്ടായിരുന്ന 14,000 രൂപ പിടിച്ചു പറിക്കുകയും ചെയ്തുവെന്നാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ജാബിര്‍ പറയുന്നത്.

Keywords: Gulf, Attack, Cash, Robbery, Kasaragod, Marriage, Bike, Cherkala, Son, House, General-hospital, Kerala, Gulf expatriate pickpocketed