എം.ഐ.സി സമ്മേളനം: കേരള വിമോചന യാത്ര സംയുക്ത ഐക്യദാര്‍ഢ്യ സമ്മേളനം അബുദാബിയില്‍
Apr 17, 2012, 09:37 IST
അബുദാബി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ മുശാവറയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖ മത, ഭൌതീക വിദ്യഭ്യാസ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ളക്സ് (എം.ഐ.സി)ന്റെ 19-ാം വാര്‍ഷിക സനാദ്ദാന മഹാസമ്മേളനത്തോടും, ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരള വിമോചന യാത്രയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ രണ്ടാം നിലയത്തില്‍ വൈകിട്ട് 7ന് സയ്യിദ് അബ്ദുറഹ്മാന് തങ്ങളുടെ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിക്കും. എം.ഐ.സി അബുദാബി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ഹാജി കീഴൂരിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പര്‍ ഉസ്താദ് എ.മരക്കാര്‍ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഡോ.അബ്ദുറഹ്മാന് മൌലവി ഒളവട്ടൂര്‍, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്, പാറക്കാട് മുഹമ്മദ് ഹാജി, പൂക്കോയ തങ്ങള്‍ ബാഅലവി കാടാമ്പുഴ, അബ്ദുറഹ്മാന് പൊവ്വല്‍, ഹാരിസ് ബാഖവി കടമേരി, അസീസ് കീഴൂര്‍, അബൂബക്കര്‍ മാസ്റര്‍ മാവൂര്‍, യു.എം മുജീബ് മൊഗ്രാല്‍, സഫവാന്‍ ദേലംമ്പാടി, സി.എച്ച് ഷമീര്‍ മാസ്റര്‍ കമ്മാടം, സമീര്‍ അസ്അദി കമ്പാര്‍ എന്നിവര്‍ പ്രസംഗിക്കും.
Keywords: MIC conference, Solidarity meet, Abudhabi