ഈദ് മീറ്റ് ശ്രദ്ധേയമായി
Oct 17, 2013, 08:00 IST
അല്‍ഖോബര്‍: സ്റ്റുഡന്റ്സ് ഫ്രറ്റേര്‍ണിറ്റി ഫോറം ഖോബര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഈദ് ദിനത്തില്‍ ഖോബര്‍ കോര്‍ണിഷില്‍ സംഘടിപ്പിച്ച ഈദ് മീറ്റ് ശ്രദ്ധേയമായി. സ്റ്റുഡന്റ്സ് ഫ്രറ്റേര്‍ണിറ്റി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള കലാ-കായിക പരിപാടികള്‍ നടത്തി.
കുട്ടികള്‍ അവതരിപ്പിച്ച അറബനമുട്ട്, ഒപ്പന, വിവിധ തരത്തിലുള്ള കളികള്‍, കലാപരിപാടികള്‍ തുടങ്ങിയവ വിവിധ പ്രദേശത്ത് നിന്നും കോര്‍ണിഷില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയവര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. കുട്ടികളുടെ കലാപരമായ വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രവാസലോകത്തെ കുട്ടികളുടെ ഒറ്റപ്പെടലുകള്‍ക്ക് പരിഹാരമായാണ് സ്റ്റുഡന്റ്സ് ഫ്രറ്റേര്‍ണിറ്റി ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അബ്ദുല്‍ റസാഖ് അധ്യക്ഷനായിരുന്നു. ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം കിഴക്കന്‍ പ്രവിശ്യാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സലാം മാസ്റ്റര്‍ ഈദ് സന്ദേശം നല്കി. ഹജ്ജ് കര്‍മത്തിനായി നാട്ടില്‍ നിന്നും വന്നിട്ടുള്ള ഹജ്ജാജിമാര്‍ക്ക് സേവനം ചെയ്യാന്‍ പോയിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും മുസാഫര്‍ നഗര്പോലെയുള്ള പ്രദേശങ്ങളില്‍ അക്രമണങ്ങള്‍ക്കിരയായി കഴിയുന്ന മുഴുവന്‍ അഭയാര്‍ത്ഥികള്‍ക്കും വിവിധ രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും വേദന മനസിലാക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം ഈദ് സന്ദേശത്തില്‍ പറഞ്ഞു.
മന്‍സൂര്‍ പൊന്നാനി, ഷരീഫ് കോട്ടയം, ഷാജഹാന് കരുനാഗപ്പള്ളി, മുബാറക് ഫറോക്ക് പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Keywords : Eid, IFF, Meet, Gulf, Students, Oppana, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: