അമാസ്ക് യുഎഇ മീറ്റ് 2015 ശ്രദ്ധേയമായി
Oct 11, 2015, 11:00 IST
ദുബൈ: (www.kasargodvartha.com 11/10/2015) അമാസ്ക് സന്തോഷ് നഗര്‍ യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'അമാസ്ക് മീറ്റ് 2015' ശ്രദ്ധേയമായി. പച്ചപുല്ല് നിറഞ്ഞ നാട്ടിന്നോര്മയിലെ കഥകള്‍ പറഞ്ഞും കേട്ടും പ്രവാസി മണ്ണിലൊരു സൗഹൃദ കൂട്ടായ്മയായിമാറി 'അമാസ്ക് മീറ്റ് 2015'.
പൊടി പിടിച്ച ഓര്‍മകളെ തട്ടിക്കളയാന്‍ നാടന്‍ കളികളായ കുട്ടിയും കോലും, അപ്പച്ചണ്ട്, ഗോരി, കണ്ണ് പൊത്തി കളി എന്നിവയുണ്ടായിരുന്നു. വെള്ളിയാഴ്ച മംസാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച മീറ്റ് സീതി ഹാജിയുടെ അധ്യക്ഷതയില്‍ അമാസ്ക് ചെയര്മാന് മഹ് മൂദ് കുഞ്ഞിക്കാനം ഉദ്ഘാടനം ചെയ്തു.
ഹനീഫ് സി.കെ, നൗഷാദ് എം.കെ, മുനീര്‍ എസ്.ഇ.എസ് തുടങ്ങിയവര്‍ സംസാരിച്ചു. അമാസ്ക് മീറ്റില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നുമെത്തിയ അമാസ്ക് ചെയര്മാന് മഹ് മൂദ് കുഞ്ഞിക്കാനത്തിന് അമാസ്ക് യു.എ.ഇ ചെയര്മാന് ഉമ്മര്‍ പാണലം ഉപഹാരം നല്കി സ്വീകരിച്ചു. ഉമ്മര്‍ പാണലം സ്വാഗതവും ഷാഫി കുഞ്ഞിക്കാനം നന്ദിയും പറഞ്ഞു.

Keywords : Dubai, Meet, Gulf, Kasaragod, Kerala, AMASC Santhosh Nagar.