യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു
May 2, 2012, 16:23 IST
ഖത്തര്‍: രണ്ടാമത്തെ മകളെ ആ ദ്യമായി കാണാന്‍ നാട്ടിലേക്ക് വരാനിരുന്ന യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭീമനടിയിലെ അസീസിന്റെയും സക്കീനയുടെയും മകന്‍ അബ്ദുല്‍സത്താര്‍(32)ആണ് മരിച്ചത്.
ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ നെഞ്ചുവേദനയനുഭവപ്പെടുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു. നാട്ടില്‍ വരുന്നതിന് ഈ മാസം 15 ന് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുമ്പോഴാണ് മരണം പിടികൂടിയത്.
കുന്നുംകൈ സ്വദേശിനി റാഷിദയാണ് ഭാര്യ. മക്കള്‍: ഫാത്തിമത്തുല്‍ഫിദ(മൂന്ന്), ആയിശത്തുല്‍റിഥ(7 മാസം). മൃതദേഹം വ്യാഴാഴ്ച രാവിലെ സ്വദേശത്ത് ഖബറടക്കും.
കുന്നുംകൈ സ്വദേശിനി റാഷിദയാണ് ഭാര്യ. മക്കള്‍: ഫാത്തിമത്തുല്‍ഫിദ(മൂന്ന്), ആയിശത്തുല്‍റിഥ(7 മാസം). മൃതദേഹം വ്യാഴാഴ്ച രാവിലെ സ്വദേശത്ത് ഖബറടക്കും.
Keywords: Kanhangad, Gulf, Obituary, Youth