കാസര്‍കോട് സ്വദേശിയായ യുവാവ് മസ്‌ക്കത്തില്‍ മരണപ്പെട്ടു
Aug 6, 2020, 17:27 IST
മസ്‌ക്കത്ത്: (www.kasargodvartha.com 06.08.2020) കാസര്‍കോട് സ്വദേശിയായ യുവാവ് മസ്‌ക്കത്തില്‍ മരണപ്പെട്ടു. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം ആവിക്കലില്‍ താമസിക്കുന്ന എ ആര്‍ അശോകന്‍- ബേബി ദമ്പതികളുടെ മകന്‍ അഭീഷ് (36) ആണ് മരിച്ചത്. അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് 20 ദിവസത്തോളമായി തീവ്രപരിചരണ വിഭാഗത്തില്‍ ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
മസ്‌കത്തിലെ ഇലക്ട്രിക്കല്‍ പ്ലംബിംഗ് കമ്പിനിയിലെ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: അശ്വിനി (കോട്ടിക്കുളം). മക്കള്‍: അഷിത്ത് (മൂന്നര വയസ്), അന്‍ഷിത്ത് (ഒന്നര). സഹോദരങ്ങള്‍: അഷിബ, അഷിത.
മൃതദേഹം മസ്‌കത്തില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു.