സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ കാസര്‍കോട് സ്വദേശി മരണപ്പെട്ടു
Sep 12, 2018, 18:25 IST
ദോഹ: (www.kasargodvartha.com 12.09.2018) സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ കാസര്‍കോട് സ്വദേശി മരണപ്പെട്ടു. ഉദുമ മുദിയക്കാല്‍ കോട്ടപ്പാറയിലെ അബ്ദുല്ല - സക്കീന ദമ്പതികളുടെ മകന്‍ ആസിഫ് (27) ആണ് മരിച്ചത്. വിസിറ്റിംഗ് വിസയില്‍ ഖത്തറില്‍ എത്തിയ ആസിഫിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കിഡ്‌നി സംബന്ധമായ അസുഖമുള്ളതായി വ്യക്തമായത്.
ഇതേതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാലു ദിവസമായി ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനാല്‍ ദുബൈയിലായിരുന്ന പിതാവ് അബ്ദുല്ല ഖത്തറിലെത്തിയെങ്കിലും അപ്പോഴേക്കും മകന്‍ മരണപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതനായത്. ഭാര്യ സാബിറ ഗര്‍ഭിണിയാണ്. മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: ശിഹാബ്, സനാഫ്, ഷംസീന.
Keywords: Kasaragod, Kerala, news, Death, Uduma, Obituary, Gulf, Top-Headlines, Qatar, Youth comes to Qatar in Visiting visa died
< !- START disable copy paste -->