അബുദാബിയില്‍ മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
Apr 30, 2015, 21:15 IST
അ ബുദാബി: (www.kasargodvartha.com 30/04/2015) അബുദാബിയില്‍ ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഉദുമ പാക്യാര സ്വദേശി യൂസുഫിന്റെ (55) മൃതദേഹം വെള്ളിയാഴ്ച രാവിലെ പാക്യാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഷെയ്ഖ് ഖലീഫ മെഡിസിറ്റിയിലെ പള്ളിയില്‍ നിസ്‌കാരത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ചു.
എയര്‍ ഇന്ത്യ വിമാനം വഴി വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിച്ച് അവിടുന്ന് ആംബുലന്‍സ് വഴി പാക്യാരയിലെ വസതിയിലേക്ക് കൊണ്ടുവരും. അബുദാബി കെ.എം.സി.സിയുടെ ജില്ലാ - മണ്ഡലം നേതാക്കളും, ഉദുമ പഞ്ചായത്ത് നേതാക്കളും പ്രവര്‍ത്തകരും അടക്കം നിരവധി ആളുകളാണ് അബുദാബിയില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തത്.

Related News:
ഉദുമ സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Keywords : Abudhabi, Kasaragod, Udma, Death, Airport, KMCC, Yousuf.