അറേബ്യന്‍ വേഷമായ കന്തൂറ ധരിച്ച് ഈദാഘോഷിക്കുന്നത് മലയാളി യുവാക്കള്‍ക്ക് ഫാഷന്‍
Jul 8, 2016, 11:00 IST
ദുബൈ: (www.kasargodvartha.com 08.07.2016) അറേബ്യന്‍ വേഷമായ കന്തൂറ ധരിച്ച് ഈദ്ാഘോഷിക്കുന്നത് മലയാളി യുവാക്കള്‍ക്കിടയില്‍ ഫാഷനായി മാറിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി യുവാക്കള്‍ പലരും കന്തൂറ ധരിച്ച് പെരുന്നാള്‍ നിസ്‌കരിക്കാനെത്തിയത് ശ്രദ്ധേയമായി. അറബ് രാജ്യങ്ങളുടെ പരമ്പരാഗത വസ്ത്രശൈലിയാണ് കന്തൂറ.
കാസര്‍കോട്ടെ യുവാക്കളാണ് ഈ വസ്ത്രരീതി പിന്തുടരുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ജില്ലയിലെ നിരവധി യുവാക്കളാണ് കന്തൂറ ധരിച്ച് ഈദാഘോഷിച്ചത്. ഓരോ സംഘങ്ങളായി വ്യത്യസ്ത നിറത്തിലുള്ള കന്തൂറ ധരിച്ചാണ് എല്ലാവരും പള്ളിയിലെത്തിയത്.
പ്രായമായവരും മറ്റു ചില യുവാക്കളും നേരത്തെ അറേബ്യന്‍ വസ്ത്ര രീതി എന്ന നിലയില്‍ കന്തൂറ ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും ഇത്തവണ അത് യുവാക്കള്‍ക്കിടയിലും ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. കന്തൂറ ധരിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമാണ്.
ഒമാനി, യു എ ഇ, ബഹ്‌റൈന്‍ തുടങ്ങിയവിടങ്ങളില്‍ സ്വദേശികള്‍ ഉപയോഗിക്കുന്ന കന്തൂറയുടെ മാതൃകയിലാണ് യുവാക്കള്‍ പെരുന്നാള്‍ വസ്ത്രം തെരഞ്ഞെടുത്തത്.
Keywords: Dubai, Kasaragod, Gulf, Youth, Arabic, Abudhabi, Arabian Traditional dress, Eid ul Fithr, Kanthura.