കാസർകോട് സ്വദേശിയായ യുവാവ് ദുബൈയിൽ മരണപ്പെട്ടു
Feb 19, 2021, 13:55 IST
ദുബൈ: (www.kasargodvartha.com 19.02.2021) കാസർകോട് സ്വദേശിയായ യുവാവ് ദുബൈയിൽ മരണപ്പെട്ടു. ഉദുമ മുക്കുന്നോത്തെ മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരേതനായ അബ്ദുർ റഹ്‌മാൻ - ആഇശ ദമ്പതികളുടെ മകനാണ്.
ചെറിയ പനി അനുഭവപെടുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്. ദുബൈ ബര്‍ഹയില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. 12 വർഷത്തോളമായി ഇവിടെത്തന്നെ ആയിരുന്നു. ആറ് മാസം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.
ഭാര്യ: റജ് ല, മകള്‍: തസ്മിയ സഹോദരങ്ങള്‍: അശ്‌റഫ്, ഉസ് മാൻ, നസീര്‍, മൊയ്‌തീൻ കുഞ്ഞി, ബീഫാത്വിമ എരോല്‍, സുബൈദ ബെണ്ടിച്ചാല്‍, ആമിന
Keywords: Kerala, News, Kasaragod, Top-Headlines, Death, Obituary, Dubai, Uduma, Gulf, Young man from Kasargod died in Dubai.
< !- START disable copy paste -->