city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദിയില്‍ ഇനി സിം കാര്‍ഡ് എടുക്കണമെങ്കില്‍ പുതിയ നിയമം അനുസരിക്കണം

റിയാദ്:(www.kasargodvartha.com 10/04/2018) സൗദിയില്‍ ഇനി സിം കാര്‍ഡ് എടുക്കണമെങ്കില്‍ പുതിയ നിയമം അനുസരിക്കണം. മൊബൈല്‍ ഫോണ്‍ സിം കാര്‍ഡിന് ഇനി മുതല്‍ നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ലഭിക്കുന്നതിനും പുതിയ സിം കാര്‍ഡ് നേടുന്നതിനും അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ ചൊവ്വാഴ്ച്ച മുതല്‍ ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

രജിസ്റ്റര്‍ ഡോട് അഡ്രസ് ഡോട് ജി ഒ വി ഡോട് എസ് എ എന്ന പോര്‍ട്ടല്‍ വഴി നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ വളരെ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയും. താമസിക്കുന്ന കെട്ടിട നമ്പരും തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് വ്യക്തികള്‍ അഡ്രസ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ വകുപ്പുകളും കെട്ടിട നമ്പരും അഡ്രസ് സിസ്റ്റത്തിലെ ലൊക്കേഷന്‍ മാപ്പും സെലക്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന ഒന്നിലധികം പേര്‍ക്ക് ഒരേ കെട്ടിട നമ്പര്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ ഇനി സിം കാര്‍ഡ് എടുക്കണമെങ്കില്‍ പുതിയ നിയമം അനുസരിക്കണം


നിലവില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരായ സ്വദേശികളും വിദേശികളും നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണം. ബാങ്ക് അക്കൗണ്ട് ഉടമകള്‍ ഈ മാസം 13ന് മുമ്പ് അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണം. എന്നാല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കില്ലെന്ന് ബാങ്ക് സൂപ്പര്‍വൈസറി അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Riyadh, Saudi Arabia, Gulf, Mobile Phone, Bank account,  You want to get SIM card in Saudi, you must obey the law

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia