യമനില്‍ കാര്‍ ബോംബ് സ്ഫോടനം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്, പള്ളിക്ക് കേടുപാട് സംഭവിച്ചു
Nov 15, 2017, 11:07 IST
സന:(www.kasargodvartha.com 15/11/2017) യമനില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ മന്‍സൂറ ജില്ലയിലെ ഏദനില്‍ യമന്‍ സര്‍ക്കാര്‍ കേന്ദ്രത്തിനടുത്തുള്ള സുരക്ഷാ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാരെ ലക്ഷ്യമാക്കിയാണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്. രണ്ടു ചാവേര്‍ സ്ഫോടനങ്ങളാണ് നടന്നത്.
10 പേര് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് റിപോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായും റിപോര്‍ട്ടുണ്ട്. ചാവേര്‍ ആക്രമണമായിരുന്നോ അതോ റിമോട്ടില്‍ കാറില്‍ കരുതിയിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ചാണോ ആക്രമണം നടത്തിയെന്നത് വ്യക്തമായിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സുരക്ഷാ സേന ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന സായിദ് ബിന്‍ സുല്‍ത്താന്‍ മസ്ജിദിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നവംബര്‍ അഞ്ചിനും ഏദനില്‍ സ്ഫോടനം നടത്തിയിരുന്നു. അന്ന് അഞ്ചു പേര് കൊല്ലപ്പെടുകയും 35 ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Report, Death, Injured, Top-Headlines, Gulf, Bomb blast, Yemen, Yemen attack: At least 10 killed in ISIL-claimed blast in Aden