ലോകത്തെ ഏറ്റവും വിലയേറിയ ഷൂ ദുബൈയില്‍ പ്രദര്‍ശനത്തിനെത്തുന്നു; വില കേട്ടാല്‍ ഞെട്ടും
Oct 28, 2017, 10:45 IST
ദുബൈ: (www.kasargodvartha.com 28.10.2017) ലോകത്തെ ഏറ്റവും വിലയേറിയ ഷൂ ദുബൈയില്‍ പ്രദര്‍ശനത്തിനെത്തുന്നു. 15 മില്യണ്‍ അഥവാ 55 മില്യണ്‍ യു എ ഇ ദിര്‍ഹാണ് ഷൂവിന്റെ വില. ലോകത്തെ ഏറ്റവും വിലകൂടിയ ഷൂ ആദ്യമായാണ് പൊതുജനത്തിന് മുന്നില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ദുബൈയിലെ പ്രശസ്തമായ റാഫേല്‍സ് ഹോട്ടലിന്റെ 10-ാമത് വാര്ഷികത്തോടനുബബന്ധിച്ചാണ് പ്രദര്‍ശനം.
ഡെബ്ബി വിന്ഗം ആണ് ഷൂ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്ലാറ്റിനം മെറ്റലിലും 24 ഗേജ് സ്വര്‍ണ ബാറിലും തീര്‍ത്ത സ്വര്‍ണ പ്ളേറ്റില്‍ ആയിരത്തിലധികം ഡയമണ്ട് മുത്തുകള്‍ കൊണ്ട് അലങ്കരിച്ചതാണ് ഷൂ. ഓരോ കഷണത്തിനും 1.4 മില്യണ്‍ മൂല്യം വരുന്ന മൂന്ന് ക്യാരറ്റിന്റെ രണ്ടു കഷ്ണം പിങ്ക് ഡയമണ്ട്, 1.9 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു ക്യാരറ്റിന്റെ ബ്ലൂ ഡയമണ്ട്, മൂന്നു ക്യാരറ്റ് തൂക്കം വരുന്ന നാല് ശുദ്ധ ഡയമണ്ട് എന്നിവയും ഷൂവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, News, World's most expensive shoes come to Dubai.