ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ സിറാജ് സാഹിത്യ സായാഹ്നം
Nov 23, 2011, 21:31 IST
ഷാര്‍ജ പുസ്തകമേള ഡയറക്ടര്‍ അഹ്മദ് അംരി ഉദ്ഘാടനം ചെയ്തു. പുസ്തകമേളയില്‍ ഇത്തവണ ഇന്ത്യാ ഫോക്കസ് വര്‍ഷമായതിനാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ഏറെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് മോഡറേറ്ററായിരുന്നു. ഭാഷയിലും സാഹിത്യത്തിലും മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലയിലും അറബ്ഇന്ത്യാ കൊള്ളക്കൊടുക്ക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ചൂണ്ടിക്കാട്ടി.
മുംബൈ സര്‍വകലാശാല മുന്‍ ചാന്‍സലര്‍ ഡോ. കാര്‍ണിക് മുഖ്യപ്രഭാഷണം നടത്തി. രണ്ടാം ഖലീഫയുടെ കാലം തൊട്ട് ഇന്നോളം അറബ്ഇന്ത്യാ ബന്ധം അനുസ്യൂതം ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അറബ് സമൂഹം കേരള തീരത്ത് എത്തിയത് കേരളീയ മതേതര സ്വഭാവത്തിന് ശക്തി പകര്‍ന്നു. ആ അറബ് യാത്രികരില്‍ ചിലര്‍ കേരളത്തെ സ്വന്തം നാടായി കാണുകയും കുടുംബജീവിതം തുടങ്ങുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സംസ്കൃതത്തില്‍ നിന്ന് അറബിയിലേക്ക് നിരവധി ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് കാണാതിരിക്കരുത്. നിരവധി അറബ് പണ്ഡിതര്‍ രാമായണവും മഹാഭാരതവും അറബ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇന്ന് അറബ് ഭാഷയില്‍ നിന്ന് ഇന്ത്യന്‍ ഭാഷകളിലേക്ക് നിരവധി കൃതികള്‍ തര്‍ജമ ചെയ്യപ്പെടുന്നു. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ വെള്ളക്കാരന് ശൈഖ് മലയാളത്തിലേക്കും മറാഠിയിലേക്കും മറ്റും വിവര്‍ത്തനം ചെയ്യപ്പെട്ടു. ശൈഖ് സുല്‍ത്താന്‍ ഇന്ത്യന്‍ ഭാഷകളുടെ പ്രാധാന്യം നന്നായി അറിയാം ഡോ. കാര്‍ണിക് വ്യക്തമാക്കി.
ഡോ. അബ്ദുര്‍ റഹ്മാന് (ഖത്തര്‍) യു എ ഇ എഴുത്തുകാരന് ഇബ്റാഹിം അല്‍ഹാശ്മി എന്നിവരും അറബ് ഭാഷയും ഇന്ത്യന്‍ ഭാഷകളും തമ്മിലെ ചേര്ച്ചകളെക്കുറിച്ച് സംസാരിച്ചു. അറബ് സമൂഹം പെണ്‍കുട്ടികള്‍ക്ക് ഹിന്ദ് എന്നു പേരിടുന്നത് പഴയ ബന്ധത്തിന്റെ ബാക്കിപത്രമാണെന്ന് ഡോ. അബ്ദുറഹ്മാന് ചൂണ്ടിക്കാട്ടി. അറബ് ഭാഷ മലയാള സാഹിത്യത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കെ എം അബ്ബാസ് സംസാരിച്ചു. നോവലിസ്റ്റ് സുറാബ്, കവിത ചൊല്ലി. മമ്മൂട്ടി സഖാഫി കട്ടയാട് അറബി കവിത ആലപിച്ചു. മുജീബ് ജൈഹൂണ്, നാസര്‍ വാണിയമ്പലം, അബൂബക്കര്‍ മദനി സംസാരിച്ചു. ശരീഫ് കാരശ്ശേരി, സി എം എ കബീര്‍ മാസ്റ്റര്‍, പി കെ സി മുഹമ്മദ് സഖാഫി, സമീര്‍ അവേലം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Sharjah, Siraj, Seminar