Arrested | ഒമാനില്‍ യുവതി കുത്തേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. അതേസമയം, സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഒമാനില്‍ വാഹനത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ദാഹിറയില്‍ വാഹനത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഫലജ് അല്‍ സുദൈരിയിന്‍ പ്രദേശത്ത് വാഹനത്തിലുണ്ടായ തീപിടിത്തം ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗത്തിന്റെ അഗ്നിശമനസേന അംഗങ്ങള്‍ നിയന്ത്രണ വിധേയമാക്കി.
Keywords: News, Gulf, World,a rrest, Arrested, Police, Crime, Top-Headlines, Woman murdered in Ibri, citizen arrested.