Found Dead | ബഹ്‌റൈനില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രവാസി വനിത മരിച്ച നിലയില്‍
മനാമ: (www.kasargodvartha.com) ബഹ്‌റൈനില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. രാജ്യത്ത് താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവരികയായിരുന്നു ഇവരെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഇവരെ സ്വന്തം നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു.
അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായതിനെ തുടര്‍ന്നാണ് 40 വയസിന് മുകളില്‍ പ്രായമുള്ള വനിത നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയത്. അതേസമയം മരണപ്പെട്ട സ്ത്രീയെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആവശ്യമായി നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Keywords: Manama, News, Gulf, World, Top-Headlines, Dead, Death, Woman found dead in a centre in preparation for her deportation.