വിന്റര്‍ 2012 ലോഗോ പ്രകാശനം
Jan 16, 2012, 10:30 IST
ദോഹ: ഖത്തറിലെ മലയാളം ബ്ലോഗര്‍മാര്‍ വര്‍ഷംതോറും നടത്തിവരാറുള്ള ബ്ലോഗ് മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം സ്ക്കില്‍ ഡെവലപ്പ്മെന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ വെച്ച് പ്രശസ്ത കവി മുരുകന് കാട്ടകട ഷാനവാസ് എളച്ചോലക്ക് നല്കി നിര്‍വ്വഹിച്ചു.
ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് ഫ്രെബുവരി 10ന് വെള്ളിയാഴ്ച സ്ക്കില്‍ ഡെവലപ്പ്മെന്റില്‍ വെച്ച് നടക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന ഈ ഏകദിന ബ്ലോഗ് മീറ്റ് ബ്ലോഗര്‍മാരുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ വ്യത്യസ്ഥത കൊണ്ടും അവിസ്മരണീയമാക്കാന്‍ ഖത്തറിലെ എല്ലാ മലയാളം ബ്ലോഗ് സുഹൃത്തുകളോടും സംഘാടകര്‍ ആവശ്യപ്പെട്ടു.
രാവിലെ ഫോട്ടോ ബ്ലോഗര്‍മാരുടെ ഫോട്ടോ പ്രദര്‍ശനവും കുട്ടികളുടെ മത്സരഇനങ്ങളുമാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം പരിയപ്പെടലും സ്വന്തം സൃഷ്ടികള്‍ അവതരിപ്പിക്കലും അതിനെ തുടര്‍ന്ന് ' മലയാളം ബ്ലോഗ്- സാധ്യതകളും ഭാവിയും' എന്ന വിഷയത്തില്‍ പ്രഭാഷണവും ചര്‍ച്ചയും ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് qatar bloggers blogspot.com സന്ദര്‍ശിക്കുകയോ, രാമചന്ദ്രന് വെട്ടിക്കാട്(55891237), സുനില്‍ പെരുമ്പാവൂര്‍(66054901), ഷെഫീഖ് പാറമ്മേല്‍(55593283), ഇസ്മായില്‍ കുറുമ്പടി(55406549) എന്നിവരെ ബന്ധപ്പെടുകയോ ചെയ്യുക.
Keywords: Winter-2012- logo, Publish, Doha, Gulf