city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കും: ചെര്‍ക്കളം

ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കും: ചെര്‍ക്കളം

ദോഹ: ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചുകിട്ടാന്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. അര്‍ഹമായ പരിഗണന പലപ്പോഴും ജില്ലയ്ക്ക് ലഭിക്കാറില്ല എന്ന വസ്തുത മറച്ചു വെച്ചിട്ട് കാര്യമില്ലെന്നും ചെര്‍ക്കളം പറഞ്ഞു. ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ. എം. സി. സിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ത്രൈമാസ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ മുസ്തഫ ബാങ്കോട് ക്യാമ്പയിനെ കുറിച്ച് വിശദീകരിച്ചു. ചെര്‍ക്കളം അബ്ദുല്ല, എ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ഉപഹാരം, ഇബ്രാഹിം നാട്ടക്കല്‍ ഇതര മുനിസിപ്പല്‍, പഞ്ചായത്തുകള്‍ക്ക് വേണ്ടി ബഷീര്‍ ചാലകുന്ന്, ഹാരിസ് ഏരിയല്‍, ഹമീദ് അറന്തോട്, ബാവ ആലംപാടി, അഹ്മദ് അലി ചേരൂര്‍, അഷ്‌റഫ് നാട്ടക്കല്‍, ഇ.കെ അബ്ദുര്‍ റഹ്മാന്‍, ഹമീദ് മാന്യ എന്നിവര്‍ ഷാള്‍ അണിയിച്ചു.

കാസര്‍ക്കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എ. എം.  കടവത്ത്, കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ. ഷാഫി ഹാജി, അബ്ദുല്‍ നാസര്‍ ( നാച്ചി) , എസ്. എ. എം. ബഷീര്‍, എം. പി. ഷാഫി ഹാജി, തായംബത്ത് കുഞ്ഞാലി, കെ. എസ്. മുഹമ്മദ് കുഞ്ഞി, എം. വി. ബഷീര്‍, കെ. എസ്. അബ്ദുല്ല കുഞ്ഞി, മുട്ടം മഹ്മൂദ്, അഷ്‌റഫ് ആനക്കല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഡി. എസ്. അബ്ദുല്ല സ്വാഗതവും കണ്‍വീനര്‍ മൊയ്തീന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

Keywords:  Passport, Service center, Protest, Qatar-Kasaragod, KMCC, 25th anniversary, Programme, Inauguration, Cherkalam Abdulla, A.Abdur Rahman, M.P.Shafi, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia