ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വദേശി വക്കീലിനെ നിയമിക്കും: സി.ജി
Feb 22, 2013, 19:21 IST
ഐ.എഫ്.എഫ് പ്രതിനിധികള്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായിയുമായി കൂടിക്കാഴ്ച നടത്തുന്നു |
സ്വദേശി വക്കീലിനെ നിയമിക്കാനുള്ള നടപടികള്‍ നടക്കുന്നു. കന്ദറ പാലത്തിനടിയില്‍ കഴിയുന്ന ഇന്ത്യന്‍ വനിതകളെ താമസിപ്പിക്കാന്‍ താല്‍ക്കാലിക ഷെല്‍ട്ടര്‍ സംവിധാനമൊരുക്കുമെന്നു അദ്ദേഹം പറഞ്ഞു. കാലാവധി പൂര്‍ത്തിയായിട്ടും ശിക്ഷയില്‍ നിന്നും മോചനം ലഭിക്കാതെ സൗദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, വര്‍ധിപ്പിച്ച പാസ്‌പോര്‍ട്ട് ഫീസ് കുറയ്ക്കുക, സ്‌പോണ്‍സറുടെ മരണംമൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുക, കുറുക്കുവഴികളിലൂടെ വിസകള്‍ നേടി വിസ കച്ചവടം നടത്തുന്നവര്‍ക്കെതിരെ നാട്ടില്‍വച്ചു തന്നെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഫോറം പ്രതിനിധികള്‍ സി.ജിക്ക് സമര്‍പിച്ചു.
കൂടിക്കാഴ്ചയില്‍ ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, മുജീബ് കുണ്ടൂര്‍, അഷ്‌റഫ് മംഗലാപുരം എന്നിവര്‍ സംബന്ധിച്ചു.
Keywords: IFF, Meet, Indian consulate, Native advocate, Jeddah, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News