city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മടങ്ങി വരുന്ന 300 പ്രവാസികളുടെ യാത്രാ ചിലവ് വഹിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: (www.kasargodvartha.com 09.05.2020) ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന പ്രവാസികളില്‍ നിന്ന് ആദ്യ ഘട്ടം എന്ന നിലക്ക് 300 പേരുടെ യാത്രാ ചിലവ് വെല്‍ഫെയര്‍ പാര്‍ട്ടി വഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് യാത്രാ ടിക്കറ്റ് നല്‍കുന്നത്. പ്രവാസികളില്‍ നിന്ന് വിവിധ സന്ദര്‍ഭങ്ങളില്‍ ശേഖരിച്ച കോടിക്കണക്കിന് രൂപ
എംബസികള്‍ക്ക് കീഴില്‍ ഉള്ള കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ കെട്ടികിടക്കുമ്പോള്‍ അത് ചിലവഴിച്ച് പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുമായിരുന്നു. എന്നാല്‍ പ്രവാസികളില്‍ നിന്ന് ഇരട്ടി ചാര്‍ജ് ഈടാക്കി കൊടും ക്രൂരതയാണ് സര്‍ക്കാര്‍ അവരോട് കാണിച്ചത്.

ഈ സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് കഴിയുന്നത്ര ആശ്വാസം നല്‍കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം വ്യക്തമാക്കി. കള്‍ച്ചറല്‍ ഫോറം ഖത്തര്‍, പ്രവാസി ഇന്‍ഡ്യ യു എ ഇ, പ്രവാസി സൗദി, വെല്‍ഫെയര്‍ കേരള കുവൈറ്റ്, പ്രവാസി വെല്‍ഫെയര്‍ ഫോറം ഒമാന്‍, വെല്‍ഫെയര്‍ ഫോറം സലാല, സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ എന്നീ സംഘടനകളോട് സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കുന്നത്.
മടങ്ങി വരുന്ന 300 പ്രവാസികളുടെ യാത്രാ ചിലവ് വഹിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

എംബസി യാത്രാനുമതി നല്‍കിയവരില്‍ നിന്നും അര്‍ഹരായവരെയാണ് ടിക്കറ്റ് നല്‍കാന്‍ തിരഞ്ഞെടുക്കുക.
ജോലി നഷ്ടപ്പെട്ടവര്‍, താഴ്ന്ന വരുമാനക്കാര്‍, ഗാര്‍ഹിക ജോലിക്കാരായ വനിതകള്‍,
കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാര്‍ എന്നിവരെയാണ് ഇതിനായി പരിഗണിക്കുക. പ്രവാസി സംഘടനകളാണ് യാത്രക്കാരെ തിരഞ്ഞെടക്കുക. പ്രവാസികളുടെ യാത്രാ സൗകര്യത്തിനായി  കമ്യൂണിറ്റി ഫണ്ട് ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്നത് വരെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭം പാര്‍ട്ടി തുടരുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.



Keywords:  Thiruvananthapuram, Kerala, News, Air-ticket, Price, Gulf, Welfare party announced to give ticket price for 300 expats

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia