വെര്‍ച്വല്‍ ഡ്രൈവിങ് ലൈസന്‍സിന് അംഗീകാരം നല്‍കി കുവൈത് ആഭ്യന്തര മന്ത്രാലയം
കുവൈത് സിറ്റി: (www.kasargodvartha.com 30.11.2021) വെര്‍ച്വല്‍ ഡ്രൈവിങ് ലൈസന്‍സിന് അംഗീകാരം നല്‍കി കുവൈത് ആഭ്യന്തര മന്ത്രാലയം. കുവൈത് മൊബൈല്‍ ഐഡി ആപില്‍ ഉള്‍പെടുത്തിയ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പതിപ്പിനാണ് അംഗീകാരം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് കുവൈത് മൊബൈല്‍ ഐഡി ആപ്ലികേഷന്‍ ഡ്രൈവിങ് ലൈസന്‍സ്, ജനന സെര്‍ടിഫികെറ്റ്, കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൂടി ഉള്‍പെടുത്തി പരിഷ്‌കരിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ ഉള്‍പെടുത്തിയത് സര്‍കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍വത്കരിക്കുന്നതിന്റെ ഭാഗമായാണ്. മൊബൈല്‍ ഐഡിയുടെ വരവോടെ സിവില്‍ ഐഡി കാര്‍ഡ് കൊണ്ടുനടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മൊബൈല്‍ ഐഡി ആപില്‍ ലൈസന്‍സ് വിവരങ്ങള്‍ ഉണ്ടെങ്കിലും വാഹനമോടിക്കുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് കൈവശം വെക്കണമെന്നു കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് നിര്‍ദേശിച്ചിരുന്നു.
ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള സാങ്കേതിക അംഗീകാരം ലഭിക്കാത്തതായിരുന്നു കാരണം. ഡ്രൈവിങ് ലൈസന്‍സിന് കൂടി അംഗീകാരം ലഭിച്ചത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപകാരപ്രദമാണ്.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Vehicles, Virtual driving license approved by Kuwait Ministry of Interior