യു എ ഇയില്‍ വാറ്റ് നടപ്പില്‍ വരാന്‍ ഒരാഴ്ച മാത്രം; ഇനിയും രജിസ്‌ട്രേഷന്‍ നടത്താതെ മലയാളികളുടേതടക്കം നിരവധി സ്ഥാപനങ്ങള്‍
Dec 26, 2017, 17:17 IST
ദുബൈ: (www.kasargodvartha.com 26.12.2017) യു എ ഇയില്‍ വാറ്റ് നടപ്പില്‍ വരാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ഇനിയും രജിസ്‌ട്രേഷന്‍ നടത്താതെ മലയാളികളുടേതടക്കം നിരവധി സ്ഥാപനങ്ങള്‍. ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് മൂല്യവര്‍ധിത നികുതി നടപ്പില്‍ വരിക. ഇനി ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇനിയും വാറ്റ് രജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ കടുത്ത പിഴയും മറ്റു ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
മാസങ്ങള്‍ക്കു മുമ്പെ അധികൃതര്‍ നിര്‍ദ്ദേശിച്ചതു പ്രകാരം രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും സാമ്പത്തിക മന്ത്രാലയവും തുടരെ അറിയിപ്പുകള്‍ നല്‍കിയിട്ടും ഇതുവരെ വാറ്റ് രജിസ്‌ട്രേഷന്‍ നടത്താത്തവരുണ്ട്. വാറ്റ് തങ്ങള്‍ക്കു ബാധകമാണോയെന്നു കരുതി മടിച്ചു നില്‍ക്കുകയാണ് പലരും.
ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ, ഒട്ടുമിക്ക വസ്തുക്കള്‍ക്കും വാറ്റ് നല്‍കേണ്ടിവരുമെങ്കിലും ജീവിത ചെലവില്‍ നേരിയ വര്‍ധനവ് മാത്രമേ ഉണ്ടാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് വാറ്റ് കൂടുതല്‍ കരുത്തു പകരുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു. വില്‍ക്കുകയോ, വാങ്ങുകയോ ചെയ്യുന്ന സാധനസാമഗ്രികള്‍, സേവനങ്ങള്‍ തുടങ്ങിയവയിലാണ് വാറ്റ് ഈടാക്കുക.
യുഎഇയിലെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇടപാടുകള്‍ രേഖാമൂലമാക്കാന്‍ നിര്‍ബന്ധിതരാകും എന്നതാണ് വാറ്റിന്റെ പ്രത്യേകത. വാര്‍ഷിക വിറ്റുവരവ് മൂന്നേ മുക്കാല്‍ ലക്ഷം ദിര്‍ഹമുള്ള എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം എന്നതാണ് ചട്ടം. നികുതി റിട്ടേണുകള്‍ കൃത്യമായി നിര്‍ദിഷ്ട സമയത്തു സമര്‍പ്പിച്ചിരിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Top-Headlines, Gulf, Registration, Business, World, VAT registration in UAE.